കുത്താമ്പിള്ളിയില്‍ കാട്ടാനക്കൂട്ടം: തിങ്ങിക്കൂടിയ ജനക്കൂട്ടത്തെ പിരിച്ച് വിടാന്‍ 144 പ്രഖ്യാപിച്ചു

ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ ആനയിറങ്ങിയ പ്രദേശത്ത് 144 പ്രഖ്യാപിച്ചിരിക്കുകയാണ്
കുത്താമ്പിള്ളിയില്‍ കാട്ടാനക്കൂട്ടം: തിങ്ങിക്കൂടിയ ജനക്കൂട്ടത്തെ പിരിച്ച് വിടാന്‍ 144 പ്രഖ്യാപിച്ചു

തൃശൂര്‍: തൃശൂര്‍- പാലക്കാട് അതിര്‍ത്തി പ്രദേശത്ത് നാട്ടിലിറങ്ങിയ കാട്ടാനക്കൂട്ടത്തെ കാട്ടിലേക്കയയ്ക്കാന്‍ കഴിയാതെ കഷ്ടപ്പെടുകയാണ് പൊലീസും വനംവകുപ്പ് ഉദ്യോഗസ്ഥരും. നീണ്ട പരിശ്രമത്തിനൊടുവില്‍ പെരിങ്ങോട്ടുകുറിശ്ശി
യിലെ ജനവാസപ്രദേശത്തുനിന്നു മാറിയ മൂന്ന് ആനകളും ഭാരതപ്പുഴ പാലപ്പുറത്തിനും കൂത്താമ്പുള്ളിക്കും ഇടയിലുളള ഭാഗത്ത് എത്തി. 

പുഴയുടെ ഇരുവശങ്ങളിലും ജനങ്ങള്‍ കൂടി നില്‍ക്കുന്നതിനാല്‍ ആനകള്‍ പുഴയുടെ നടുവിലാണ് നില്‍ക്കുന്നത്. പ്രദേശത്താകെ ഭീതിപരത്തിരിക്കുന്ന സാഹചര്യമാണ്. അതിനിടെ ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ ആനയിറങ്ങിയ പ്രദേശത്ത് 144 പ്രഖ്യാപിച്ചിരിക്കുകയാണ്. 

ആനകളെ പടക്കം പൊട്ടിച്ച് ഓടിക്കാമെന്ന നിലപാടിലാണ് വനംവകുപ്പ്. ഒരു കൊമ്പനും പിടിയാനയും കുട്ടിയാനയുമുള്ള സംഘം ഭയന്ന് അക്രമാസക്തമാകാനുള്ള സാധ്യതയുണ്ട്. അതിനാല്‍ മയക്കുവെടി വയ്ക്കുന്നത് പ്രായോഗികമല്ലെന്നും അധികൃതര്‍ വ്യക്തമാക്കി. 

പ്രദേശത്ത് പൊലീസും വനം വകുപ്പ് ഉദ്യോഗസ്ഥരും ക്യാംപ് ചെയ്യുന്നുണ്ട്. ആനകളെ കാടു കയറ്റുന്നതില്‍ വിദഗ്ധരായ വയനാട് മുത്തങ്ങയില്‍ നിന്നുള്ള സംഘം ഉടന്‍ സ്ഥലത്തെത്തും. അതേസമയം, സമീപത്ത് വനമേഖലയില്ലാത്തത് ആനകളെ ഓടിക്കുന്നത് ശ്രമകരമാണെന്നും അധികൃതര്‍ അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com