വീടുകളില്‍ ലഘുലേഖ വിതരണം: 39 പേര്‍ കൂടി അറസ്റ്റില്‍ 

നാട്ടുകാര്‍ വിവരം അറിയിച്ചതിനെത്തുടര്‍ന്ന് പറവൂര്‍ വടക്കേക്കരയില്‍ നിന്നാണ് സംഘത്തെ പോലീസ് കസ്റ്റഡിയിലെടുത്തത്.
വീടുകളില്‍ ലഘുലേഖ വിതരണം: 39 പേര്‍ കൂടി അറസ്റ്റില്‍ 

ആലുവ: വീടുകളില്‍ മതസ്പര്‍ധ ലഘുലേഖ വിതരണം ചെയ്തുവെന്ന പരാതിയെത്തുടര്‍ന്ന് ആലുവയില്‍ കൂടുതല്‍ പേര്‍ അറസ്റ്റിലായി. 39 പേരെയാണ് ഇതുവരെ അറസ്റ്റ് ചെയ്തത്. പറവൂര്‍ വടക്കേക്കരയിലെ വീടുകളിലാണ് ഞായറാഴ്ച രാവിലെ മുതല്‍ ഒരുസംഘം ആളുകള്‍ ലഘുലേഖകള്‍ വിതരണം ചെയ്തത്.

നാട്ടുകാര്‍ വിവരം അറിയിച്ചതിനെത്തുടര്‍ന്ന് പറവൂര്‍ വടക്കേക്കരയില്‍ നിന്നാണ് സംഘത്തെ പോലീസ് കസ്റ്റഡിയിലെടുത്തത്. ഗ്ലോബല്‍ ഇസ്‌ലാമിക് മിഷന്‍ എന്ന സംഘടനയുടെ പേരിലായിരുന്നു ലഘുലേഖ വിതരണം. ഇവരില്‍നിന്ന് പിടിച്ചെടുത്ത മൂന്ന് ലഘുലേഖകള്‍ വിശദമായ പരിശോധനയ്ക്ക് വിധേയമാക്കി. ഇവയില്‍ 'വിശ്വാസത്തിന്റെ വഴി' എന്ന തലക്കെട്ടിലുള്ള ലഘുലേഖയില്‍ മതസ്പര്‍ധ വളര്‍ത്തുന്ന പരാമര്‍ശങ്ങളുണ്ടെന്നാണ് പോലീസ് കണ്ടെത്തിയിട്ടുള്ളത്.

കസ്റ്റഡിയിലെടുത്തവരെ ആലുവ റൂറല്‍ എസ്.പി എ.വി ജോര്‍ജ് വടക്കേക്കര പോലീസ് സ്‌റ്റേഷനിലെത്തി വിശദമായി ചോദ്യം ചെയ്തിരുന്നു. കഴിഞ്ഞ ഓഗസ്റ്റ് 15 ന് കോട്ടയത്തും ഇത്തരത്തിലുള്ള ലഘുലേഖ വിതരണം ചെയ്തിരുന്നുവെന്ന വിവരം പോലീസിന് ലഭിച്ചിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com