മെഡിക്കല്‍ കോഴ: ബിജെപിക്ക് ഇനിയും അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് കിട്ടിയിട്ടില്ലെന്ന് കുമ്മനം

പുറത്ത് പ്രചരിക്കുന്ന ഫോട്ടോ കോപ്പി പ്രകാരം പാര്‍ട്ടി നേതാക്കള്‍ക്കെതിരെ നടപടി സാധ്യമല്ലെന്നും കുമ്മനം വ്യക്തമാക്കി.
മെഡിക്കല്‍ കോഴ: ബിജെപിക്ക് ഇനിയും അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് കിട്ടിയിട്ടില്ലെന്ന് കുമ്മനം

തിരുവനന്തപുരം: മെഡിക്കല്‍ കോളജ് കോഴ സംബന്ധിച്ച് പാര്‍ട്ടി നിയോഗിച്ച അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ട് ഇനിയും ലഭിച്ചിട്ടില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. പുറത്ത് പ്രചരിക്കുന്ന ഫോട്ടോ കോപ്പി പ്രകാരം പാര്‍ട്ടി നേതാക്കള്‍ക്കെതിരെ നടപടി സാധ്യമല്ലെന്നും കുമ്മനം വ്യക്തമാക്കി.

തനിക്ക് ലഭിച്ച പരാതിയില്‍ വ്യക്തിപരമായി അന്വേഷിക്കുക മാത്രമാണ് ചെയ്തതെന്നും കോഴ വിവാദത്തിന് ബിജെപിയുമായി ബന്ധമില്ലെന്നും കുമ്മനം രാജശേഖരന്‍ മാധ്യമങ്ങളോട് പറഞ്ഞു. പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് ഓഫീസ് സെക്രട്ടറി കണ്ടിരുന്നു, എന്നാല്‍ താന്‍ നേരിട്ട് കണ്ടിട്ടില്ല. ഇതൊരു വ്യക്തിയുമായി ബന്ധപ്പെട്ട വഞ്ചനാകുറ്റമാണ്. അത് അതിന്റേതായ രീതിയില്‍ പൊയ്‌ക്കോട്ടെയെന്നും കുമ്മനം പറഞ്ഞു.

പണം വാങ്ങിയ ആളും നല്‍കിയ ആളും തമ്മിലുണ്ടായ അഭിപ്രായവ്യത്യാസത്തിന്റെ പ്രശ്‌നമാണിത്. ഇതില്‍ പാര്‍ട്ടിക്ക് യാതൊരു റോളുമില്ല. വി.വി രാജേഷിനെതിരായ നടപടി പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളെ തുടര്‍ന്നാണ്.  എംടി രമേശിനെക്കുറിച്ച് ആരും പരാതി പറഞ്ഞിട്ടില്ല.പരാതി കിട്ടിയാല്‍ അതേപ്പറ്റി അന്വേഷിക്കും. മെഡിക്കല്‍ കോഴയുമായി ബന്ധപ്പെട്ട് തനിക്ക് കെപി ശ്രീശന്റെ റിപ്പോര്‍ട്ട് ലഭിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

മെഡിക്കല്‍ കോളജ് അനുവദിക്കുന്നതിന് കേന്ദ്രാനുമതി വാങ്ങി നല്‍കാമെന്നു വാഗ്ദാനം ചെയ്ത് വര്‍ക്കല എസ്ആര്‍ മെഡിക്കല്‍ കോളജ് ഉടമ ആര്‍ ഷാജിയില്‍നിന്നും ആര്‍എസ് വിനോദ് കോഴ വാങ്ങിയെന്ന് അന്വേഷണ സമിതി സ്ഥിരീകരിച്ചിരുന്നു. കോഴ ആരോപണം സംബന്ധിച്ച് ബിജെപി റിപ്പോര്‍ട്ട് പുറത്തു വന്നതിന് പിന്നാലെ സംഭവത്തില്‍ വിജിലന്‍സ് പ്രാഥമിക അന്വേഷണം തുടങ്ങിയിരുന്നു. പാലക്കാട് ചെര്‍പ്പുള്ളശേരിയില്‍ കോളേജ് തുടങ്ങുന്നതിന് വേണ്ടി 5 കോടി 60 ലക്ഷം രൂപ ബിജെപി സഹകരണ സെല്‍ കണ്‍വീനര്‍ ആര്‍എസ് വിനോദിന് കൈമാറിയെന്നാണ് വെളിപ്പെടുത്തല്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com