കേരളത്തില്‍ ലൗ ജിഹാദുണ്ട്; ഹിന്ദുക്കളുടെ എണ്ണം കുറയുന്നു എന്നുപറഞ്ഞതു കണക്കുകളുടെ അടിസ്ഥാനത്തില്‍: ടിപി സെന്‍കുമാര്‍

തിരുവനന്തപുരത്ത് ജന്മഭൂമിയുടെ പരിപാടിയില്‍ പങ്കെടുക്കാനെത്തിയ ടിപി സെന്‍കുമാര്‍ സുരേഷ് ഗോപി എംപിക്കൊപ്പം. ഒ. രാജഗോപാല്‍ എംഎല്‍എ സമീപം. -ബിപി ദീപു.
തിരുവനന്തപുരത്ത് ജന്മഭൂമിയുടെ പരിപാടിയില്‍ പങ്കെടുക്കാനെത്തിയ ടിപി സെന്‍കുമാര്‍ സുരേഷ് ഗോപി എംപിക്കൊപ്പം. ഒ. രാജഗോപാല്‍ എംഎല്‍എ സമീപം. -ബിപി ദീപു.

തിരുവനന്തപുരം: അഭിമുഖത്തില്‍ പറഞ്ഞതിലെല്ലാം ഉറച്ചു നില്‍ക്കുന്നുവെന്നു പോലീസ് മുന്‍ മേധാവി ടിപി സെന്‍കുമാര്‍. താന്‍ പറഞ്ഞ കാര്യങ്ങളെല്ലാം സത്യമാണ്. നിലപാടില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും സെന്‍കുമാര്‍ വ്യക്തമാക്കി. സമകാലിക മലയാളത്തിനു നല്‍കിയ അഭിമുഖം വിവാദമായ പശ്ചാതലത്തിലായിരുന്നു സെന്‍കുമാറിന്റെ പ്രതികരണം. ജന്മഭൂമിയിലെ പരിപാടിയില്‍ പങ്കെടുത്തതിനു നെറ്റിചുളിച്ചവര്‍ അങ്ങനെ തന്നെ ഇരിക്കട്ടെയെന്നും രാജ്യം ഭരിക്കുന്ന പാര്‍ട്ടിയുടെ പത്രം നടത്തിയ പരിപാടിക്കു പോകുന്നതിനു തനിക്കു അവകാശമില്ലേ പോലീസ് മുന്‍ മേധാവി ചോദിച്ചു. 

ഫോട്ടോ--ബിപി ദീപു
ഫോട്ടോ--ബിപി ദീപു

കേരളത്തില്‍ ലൗ ജിഹാദ് ഇല്ലെന്നു പറയാന്‍ പറ്റില്ലെന്നും ആര്‍എസ്എസ് ഇന്ത്യയ്ക്ക് അകത്തുള്ള സംഘടനയാണെന്നും സെന്‍കുമാര്‍ പറഞ്ഞു. ആര്‍എസ്എസിനെയും ഐഎസിനെയും താരതമ്യം ചെയ്യാന്‍ പറ്റില്ലെന്നു സെന്‍കുമാര്‍ സമകാലിക മലയാളത്തോടു പറഞ്ഞിരുന്നു. കേരളത്തിലുള്ള ഹിന്ദുക്കളുടെ എണ്ണം കുറയുന്നതും മുസ്ലിംങ്ങളുടെ എണ്ണം കൂടുന്നതും പറഞ്ഞതു കണക്കുകളുടെ അടിസ്ഥാനത്തിലാണ്. കേരളത്തിലെ ഇപ്പോഴത്തെ ജനസംഖ്യാഘടന നോക്കിയാല്‍ നൂറ് കുട്ടികള്‍ ജനിക്കുമ്പോള്‍ 42 മുസ്ലിം കുട്ടികളാണ്. മുസ്ലിം ജനസംഖ്യ 27 ശതമാനമാണ്. 54 ശതമാനമുള്ള ഹിന്ദുക്കളുടെ ജനന നിരക്ക് 48 ശതമാനത്തില്‍ താഴെയാണ്. 19.5 ശതമാനമുള്ള ക്രിസ്ത്യാനികളുടെ ജനന നിരക്ക് 15 ശതമാനം. ഭാവിയില്‍ വരാന്‍ പോകുന്നത് ഏത് രീതിയിലുള്ള മാറ്റമായിരിക്കുമെന്നും സെന്‍കുമാര്‍ ചോദിച്ചു.

ഫോട്ടോ-ബിപി ദീപു.
ഫോട്ടോ-ബിപി ദീപു.

മതതീവ്രവാദമെന്നു പറയുമ്പോള്‍ ആര്‍എസ്എസ് ഇല്ലേ എന്നു ചോദിക്കുന്നതില്‍ കാര്യമില്ലെന്ന് സെന്‍കുമാര്‍ പറഞ്ഞു. ഐഎസും ആര്‍എസ്എസും തമ്മില്‍ ഒരു താരതമ്യവുമില്ല. തല്‍ക്കാലം ഒരു പാര്‍ട്ടിയിലേക്കും പോകാന്‍ ഉദ്ദേശിക്കുന്നില്ല. ബിജെപി, കോണ്‍ഗ്രസ്, സിപിഎം എന്നീ പാര്‍ട്ടികളിലേക്കു ഏതായാലും പോകില്ല.-സെന്‍കുമാര്‍ വ്യക്തമാക്കി.

സംസ്ഥാനത്തെ മത തീവ്രവാദവും ഇടതുപക്ഷ തീവ്രവാദവും നേരിടാന്‍ ചെയ്യേണ്ടത് എന്താണെന്നതുമായി ബന്ധപ്പെട്ടു സര്‍ക്കാരിനു റിപ്പോര്‍ട്ടു നല്‍കിയിട്ടുണ്ട്. അതുവിശദീകരിക്കാന്‍  സാധിക്കില്ല. -സെന്‍കുമാര്‍ കൂട്ടിച്ചേര്‍ത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com