മെഡിക്കല്‍ കോഴ റിപ്പോര്‍ട്ടിന്റെ സത്യസന്ധത പരിശോധിക്കണം: സുരേഷ് ഗോപി

മെഡിക്കല്‍ കോളജ് കോഴ വിവാദത്തില്‍ ബിജെപി നേതാക്കളുടെ പേര് പരാമര്‍ശിക്കപ്പെട്ട പാര്‍ട്ടി റിപ്പോര്‍ട്ടിന്റെ സത്യസന്ധതയും പരിശോധിക്കണമെന്ന് ബിജെപി എംപിയും നടനുമായ സുരേഷ് ഗോപി.
മെഡിക്കല്‍ കോഴ റിപ്പോര്‍ട്ടിന്റെ സത്യസന്ധത പരിശോധിക്കണം: സുരേഷ് ഗോപി

കൊച്ചി: മെഡിക്കല്‍ കോളജ് കോഴ വിവാദത്തില്‍ ബിജെപി നേതാക്കളുടെ പേര് പരാമര്‍ശിക്കപ്പെട്ട പാര്‍ട്ടി റിപ്പോര്‍ട്ടിന്റെ സത്യസന്ധതയും പരിശോധിക്കണമെന്ന് ബിജെപി എംപിയും നടനുമായ സുരേഷ് ഗോപി. കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

സംഭവത്തില്‍ നേതാക്കള്‍ കുടുങ്ങിയിട്ടുണ്ടോ കുടുക്കാന്‍ ശ്രമിച്ചിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങള്‍ അവലോകനം ചെയ്യുന്ന സമയമാണിത്. പാര്‍ട്ടി നേതൃത്വം അന്വേഷണ റിപ്പോര്‍ട്ടിന്റെ സത്യസന്ധതയും പരിശോധിച്ച് ഒരു നിഗമനത്തിലെത്തും. 

കേന്ദ്രത്തിലും പാര്‍ട്ടിയ്‌ക്കൊരു നാഥനുണ്ട്. എല്ലാവരും കേരളത്തിലേക്ക് ഉറ്റുനോക്കുകയാണ്. പാര്‍ട്ടിയുടെ അന്തസും അന്തസത്തയും ഉയര്‍ത്തിപ്പിടിക്കുന്ന നടപടികള്‍ ഉത്തരവാദിത്തപ്പെട്ട ആളുകളില്‍ നിന്നുണ്ടാകും. ഇപ്പോള്‍ ഉണ്ടായിരിക്കുന്ന ആരോപണങ്ങളില്‍ എന്തെങ്കിലും ഉണ്ടെന്നോ ഇല്ലെന്നോ പറയാനില്ല. അതെന്താണെങ്കിലും തെളിയിക്കപ്പെടട്ടെയെന്നും സുരേഷ് ഗോപി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com