നഴ്‌സിന് എന്താണ് പണി എന്ന് പരിഹസിക്കുന്നവരോട് ഒരു നഴ്‌സിന് പറയാനുള്ളത്

സുപ്രീം കോടതി നിര്‍ദേശവും ബലരാമന്‍, വീരകുമാര്‍ കമ്മിറ്റികളുടെ റിപ്പോര്‍ട്ടുകളും നടപ്പാക്കണമെന്ന് ആവശ്യപ്പൊണ് ഇവര്‍ സമരം നടത്തുന്നത്.
നഴ്‌സിന് എന്താണ് പണി എന്ന് പരിഹസിക്കുന്നവരോട് ഒരു നഴ്‌സിന് പറയാനുള്ളത്

സംസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിലെ നഴ്‌സുമാര്‍ രണ്ടു ദിവസമായി സമരത്തിലാണ്. സുപ്രീം കോടതി നിര്‍ദേശവും ബലരാമന്‍, വീരകുമാര്‍ കമ്മിറ്റികളുടെ റിപ്പോര്‍ട്ടുകളും നടപ്പാക്കണമെന്ന് ആവശ്യപ്പൊണ് ഇവര്‍ സമരം നടത്തുന്നത്. സ്വകാര്യ ആശുപത്രികളില്‍ രോഗികളില്‍ നിന്നും ഭീമമായ ഫീസ് ഈടാക്കുമ്പോഴും നഴ്‌സുമാര്‍ക്ക് ഇപ്പോഴും ലഭിക്കുന്നത് തുച്ഛമായ വേതനം മാത്രമാണ്. ഭൂമിയിലെ മാലാഖമാരെ വെറുതെ വാഴ്ത്തുന്നവര്‍ ഇവരുടെ കഷ്ടപ്പാടുകള്‍ കാണാതെ പോകുന്നതോ കണ്ടില്ലെന്ന് നടിക്കുന്നതോ..

എല്ലാവരെയും പോലെ നഴ്‌സുമാരും ചെയ്യുന്നത് ജോലി തന്നെയാണ്. രോഗിക്ക് മരുന്ന് എടുത്തു കൊടുക്കലും വല്യ ഡാക്കിട്ടര്‍ വരുമ്പൊ ഫയലുപിടിച്ച് പിന്നാലെ ഓടലുമാണ് നഴ്‌സിന്റെ പണിയെന്ന് ധരിച്ചു വച്ചിരുന്നവര്‍ക്ക് കടുത്ത ഭാഷയില്‍ മറുപടി നല്‍കിയിരിക്കുകയാണ് എയിംസിലെ നഴ്‌സായ തൗഫീഖ് മുഹമ്മദ്. സ്വകാര്യ ആശുപത്രിയിലെ നഴ്‌സുമാര്‍ തുച്ഛമായ വേതനത്തില്‍ എത്രമാത്രം ഉത്തരവാദിത്വമുള്ള ജോലിയാണ് ചെയ്യേണ്ടി വരുന്നതെന്ന് മനസിലാക്കുന്നത് നല്ലതായിരിക്കും. ഷിഫ്റ്റ് തീര്‍ന്നിട്ടു പോലും ആശുപത്രികളില്‍ ചെലവഴിക്കേണ്ടി വരുന്ന ഇവരുടെ കഷ്ടപ്പാട് ഉത്തരവാദിത്വപ്പെട്ടവര്‍ കാണാതെ പോവുകയാണ് പതിവ്. ജനിച്ച മണ്ണില്‍ മാന്യമായി ജീവിക്കാനുള്ള അവകാശം കഴിഞ്ഞ് മതി ജീവകാരുണ്യവും മാലാഖാ പട്ടവും എന്ന് പറഞ്ഞുകൊണ്ടാണ് തൗഫീഖിന്റെ ഫേസ്ബുക് പോസ്റ്റ് അവസാനിക്കുന്നത്. 

തൗഫീഖ് മുഹമ്മദിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com