ചോദ്യങ്ങള്‍ അവസാനിച്ചിട്ടില്ല; ദിലീപിനേയും നാദിര്‍ഷായേയും വീണ്ടും ചോദ്യം ചെയ്യും

ചോദ്യങ്ങള്‍ അവസാനിച്ചിട്ടില്ല; ദിലീപിനേയും നാദിര്‍ഷായേയും വീണ്ടും ചോദ്യം ചെയ്യും

ദിലീപിന്റെ ബ്ലാക്ക്‌മെയില്‍ പരാതിയില്‍ മാത്രമല്ല, നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ടുമാണ് ദിലീപിനെ ചോദ്യം ചെയ്തത്
Published on

കൊച്ചി: ദിലീപിനേയും നാദിര്‍ഷായേയും വീണ്ടും അന്വേഷണ സംഘം ചോദ്യം ചെയ്യുമെന്ന് ആലുവ റൂറല്‍ എസ്പി എ.വി.ജോര്‍ജ്. ദിലീപ് പറയുന്ന കര്യങ്ങളിലെ വസ്തുത വിശദമായി പരിശോധിക്കേണ്ടതുണ്ട്. ഇതിന് ശേഷമായിരിക്കും ദിലീപിന്റെ ബ്ലാക്ക്‌മെയില്‍ പരാതിയില്‍ കേസ് എടുക്കണമോ എന്ന് തീരുമാനിക്കുകയെന്നും റൂറല്‍ എസ്പി വ്യക്തമാക്കി. 

ബ്ലാക്ക്‌മെയില്‍ ചെയ്യുന്നു എന്ന് ആരോപിച്ച് ദിലീപ് നല്‍കിയ പരാതിയില്‍ മാത്രമല്ല, നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ടുമാണ് ദിലീപിനെ ചോദ്യം ചെയ്തത്. ദിലീപ് പറയുന്ന കാര്യങ്ങളില്‍ കൂടുതല്‍ വ്യക്തത വരുത്താനുണ്ട്.  ദിലീപും സുനില്‍ കുമാറുമായുള്ള ബന്ധത്തെ കുറിച്ച് ഒന്നും പറയാനാകില്ലെന്നും എ.വി.ജോര്‍ജ് പറഞ്ഞു. 

ബുധനാഴ്ച പതിമൂന്ന് മണിക്കൂറായിരുന്നു എഡിജിപി സന്ധ്യയുടെ നേതൃത്വത്തില്‍ ആലുവ പൊലീസ് ക്ലബില്‍ ദിലീപിനേയും നാദിര്‍ഷായേയും അന്വേഷണ സംഘം ചോദ്യം ചെയ്തത്. നടിയുമായി അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായിരുന്നതായും, എന്നാല്‍ നടിയുടെ അവസരങ്ങള്‍ ഇല്ലാതാക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും ദിലീപ് പൊലീസിന് മൊഴി നല്‍കി. നടി ആക്രമിക്കപ്പെട്ട സംഭവം അറിയുന്നത് സുഹൃത്ത് ഫോണ്‍ വിളിച്ച് പറഞ്ഞപ്പോള്‍ മാത്രമാണ്. നടിയെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിട്ടും സാധിച്ചില്ല. പിന്നീട് നടിയുടെ ബന്ധുക്കളെ ഫോണില്‍ ബന്ധപ്പെടുകയായിരുന്നു എന്നും ദിലീപ് അന്വേഷണ സംഘത്തോട് പറഞ്ഞതായാണ് സൂചന.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com