തന്റെ പരാതിയെക്കുറിച്ചു മാത്രമല്ല, കേസുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ചോദിച്ചു: ദിലീപ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 29th June 2017 10:52 AM  |  

Last Updated: 29th June 2017 12:23 PM  |   A+A-   |  

dileep1

 

കൊച്ചി: തന്റെ പരാതിയെക്കുറിച്ചു മാത്രമല്ല കേസുമായി ബന്ധപ്പെട്ട മറ്റു കാര്യങ്ങളും പൊലീസ് ചോദിച്ചെന്ന് നടന്‍ ദിലീപ്. തനിക്കു പറയാനുള്ള എല്ലാ കാര്യങ്ങളും പൊലീസിനോടു പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് പൊലീസിന്റെ സംശയങ്ങളും ചോദിച്ചു. ഇതുകൊണ്ടാണ് മൊഴിയെടുക്കല്‍ മണിക്കൂറുകള്‍ നീണ്ടതെന്ന് ദിലീപ് മാധ്യമങ്ങളോടു പറഞ്ഞു.

ഒരു കേസാവുമ്പോള്‍ പൊലീസിന് പല സംശയങ്ങളും കാണും. അതെല്ലാം അവര്‍ ചോദിച്ചു. ഞങ്ങള്‍ മൂന്നു പേരാണ് ഉണ്ടായിരുന്നത്. എല്ലാവരില്‍ നിന്നും വിശദമായി വിവരങ്ങള്‍ ആരാഞ്ഞതുകൊണ്ടാണ് മണിക്കൂറുകള്‍ നീണ്ടത്. പൊലീസ് അന്വേഷണത്തില്‍ തൃപ്തനാണെന്നും ദിലീപ് പറഞ്ഞു.

പുതിയ വെളിപ്പെടുത്തലുകളെക്കുറിച്ച് ചോദ്യങ്ങളുണ്ടായോ എന്ന ചോദ്യത്തിന് പുതിയ വെളിപ്പെടുത്തലുകളെക്കുറിച്ച് തനിക്കൊന്നുമറിയില്ലെന്നും വെറുതെ കുഴപ്പിക്കരുതെന്നും ദീലീപ് പറഞ്ഞു.