നീറ്റ് പരീക്ഷയ്‌ക്കെത്തിയ വിദ്യാര്‍ത്ഥിനിയുടെ അടിവസ്ത്രം അഴിച്ചു പരിശോധന നടത്തിയതായി പരാതി

നീറ്റ് പരീക്ഷയ്‌ക്കെത്തിയ വിദ്യാര്‍ത്ഥിനിയുടെ അടിവസ്ത്രം അഴിച്ചു പരിശോധന നടത്തിയതായി പരാതി

കണ്ണൂര്‍: മെഡിക്കല്‍, ഡെന്റല്‍ പ്രവേശനത്തിന് അഖിലേന്ത്യാ തലത്തില്‍ നടത്തുന്ന നീറ്റ് പരീക്ഷയ്‌ക്കെത്തിയ വിദ്യാര്‍ത്ഥിനിയുടെ അടിവസ്ത്രം അഴിച്ചു പരിശോധിച്ചതായി പരാതി. കണ്ണൂരിലാണ് സംഭവം. പരീക്ഷാ ഹാളിലേക്ക് പ്രവേശിക്കുന്നതിന് മുമ്പാണ് കുട്ടിയെ അവഹേളിക്കുന്ന രീതിയിലുള്ള പരിശോധന പരീക്ഷാ അധികൃതര്‍ നടത്തിയത്. എന്നാല്‍, ഇത് ഡ്രസ്‌കോടിന്റെ പേരിലുള്ള പരിശോധനയാണെന്നും സുരക്ഷാ സംവിധാനങ്ങളുടെ ഭാഗമായുള്ളതാണെന്നുമാണ് അധികൃതര്‍ പറയുന്നത്.

പരീക്ഷയ്ക്ക് ഡ്രസ്‌കോഡ് വേണ്ട എന്ന് അപേക്ഷ ഫോമില്‍ വ്യക്തമാക്കിയിരുന്നെങ്കിലും രാവിലെ പരീക്ഷാ ഹാളില്‍ എത്തിയപ്പോഴാണ് ഇത്തരത്തിലുള്ള അവഹേളനപരമായ കാര്യങ്ങള്‍ നടക്കുന്നതെന്ന് വിദ്യാര്‍ത്ഥിനി. പരിശോധനക്കിടെ മെറ്റല്‍ ഡിറ്റക്ടറില്‍ നിന്നും ശബ്ദം വന്നതാണ് അടിവസ്ത്രമഴിച്ച് പരിശോധിക്കാനുള്ള കാരണമായതെന്നും പെണ്‍കുട്ടി വ്യക്തമാക്കി.

ഡ്രസ്‌കോടിന്റെ പേരില്‍ ഇതിന് സമാനമായി മറ്റു ചില കുട്ടികള്‍ക്കും അവഹേളനമേറ്റിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടകള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com