വാനക്രൈ സൈബര്‍ ആക്രമണം സംസ്ഥാനത്ത് ഏഴിടത്ത്; കൂടുതല്‍ സ്ഥലത്തുണ്ടാവാന്‍ സാധ്യത

അവസാനമായി തിരുവനന്തപുരം കരവാരം പഞ്ചായത്തിലെ കമ്പ്യൂട്ടറിലും വാനക്രൈ
വാനക്രൈ സൈബര്‍ ആക്രമണം സംസ്ഥാനത്ത് ഏഴിടത്ത്; കൂടുതല്‍ സ്ഥലത്തുണ്ടാവാന്‍ സാധ്യത

കൊച്ചി: ആഗോള സൈബര്‍ ആക്രമണമായ 'വാനക്രൈ' സംസ്ഥാനത്ത് ഏഴിടത്ത് ബാധിച്ചതായാണ് റിപ്പോര്‍ട്ട്. കൂടുതല്‍ സ്ഥലത്തേക്കും ബാധിക്കുമെന്ന സൂചനയാണ് വിദഗ്ധര്‍ നല്‍കുന്നത്.
വയനാട് ജില്ലയിലെ തരിയോട് ഗ്രാമപഞ്ചായത്തിലായിരുന്നു ആദ്യം വാനക്രൈ കണ്ടെത്തിയത്. ഫയലുകള്‍ തിരിച്ചെടുക്കാനായി 300 ഡോളര്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള മെസേജായിരുന്നു കണ്ടെത്തിയത്. വയനാടിനു പിന്നാലെ പത്തനംതിട്ടയില്‍ രണ്ടു പഞ്ചായത്തുകളില്‍ വാനക്രൈ ആക്രമണം കണ്ടെത്തി. സമാനരീതിയിലുള്ള ആവശ്യംതന്നെയായിരുന്നു ഇവിടെയും. തൃശൂരില്‍ അന്നമനട, കീഴൂര്‍ പഞ്ചായത്ത് ഓഫീസുകളിലായി അഞ്ച് കമ്പ്യൂട്ടറുകളെയാണ് വാനക്രൈ ആക്രമിച്ചത്.
അവസാനമായി തിരുവനന്തപുരം കരവാരം പഞ്ചായത്തിലെ കമ്പ്യൂട്ടറിലും വാനക്രൈ ആക്രമണം സ്ഥിരീകരിച്ചു.
ഇന്നും നാളെയുമായി കൂടുതല്‍ സ്ഥലങ്ങളില്‍ വാനക്രൈ റിപ്പോര്‍ട്ട് ചെയ്യാനുള്ള സാധ്യതയുണ്ടെന്നാണ് വിദഗ്ധരുടെ അഭിപ്രായം. ആഗോള സൈബര്‍ ആക്രമണത്തെക്കുറിച്ച് അറിഞ്ഞുവരുന്നതേയുള്ളു എന്നതിനാല്‍ ഏഴില്‍ കൂടുതല്‍ സ്ഥലങ്ങളില്‍ ബാധിച്ചിട്ടുണ്ടാകാമെന്നും ഇത് മറ്റെന്തെങ്കിലും തകരാറാണെന്ന് തെറ്റിദ്ധരിക്കപ്പെട്ടിട്ടുണ്ടാകാം എന്നുമാണ് വിദഗ്ധര്‍ കരുതുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com