സൈബര്‍ അക്രമം തടയാന്‍ ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ നല്‍കി സൈബര്‍ ടോം

സാഹചര്യങ്ങള്‍ വിലയിരുത്താന്‍ പ്രത്യേക സമിതിയെ നിയോഗിച്ചു
സൈബര്‍ അക്രമം തടയാന്‍ ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ നല്‍കി സൈബര്‍ ടോം

തിരുവനന്തപുരം: വാനാക്രൈ സൈബര്‍ അക്രമമം തടയാന്‍ സംസ്ഥാനത്ത് മുന്‍കരുതല്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കി സംസ്ഥാന പൊലീസിന്റെ സൈബര്‍ വിഭാഗമായ സൈബര്‍ ടോം. ഇന്നലെ സംസ്ഥാനത്തെ ഏഴിടങ്ങളില്‍ സൈബര്‍ അക്രമം റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ കൂടുല്‍ ജാഗ്രത പാലിക്കാന്‍ വിദഗ്ധര്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. സാഹചര്യങ്ങള്‍ വിലയിരുത്താന്‍ പ്രത്യേക സമിതിയെ നിയോഗിച്ചു. വിന്റോസ് അപ്‌ഡേഷന്‍ നടത്തുന്നത് പോലും ജാഗ്രത പാലിച്ച് വേണം എന്നാണ് സൈബര്‍ ടോം നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.

സെക്രട്ടേറിയറ്റില്‍ തിങ്കളാഴ്ച രാവിലെതന്നെ വിവിധ വകുപ്പുകളിലെ ഐ.ടി. വിഭാഗം എന്‍ജിനീയര്‍മാര്‍ക്കും സിസ്റ്റം അഡ്മിനിസ്‌ട്രേറ്റര്‍മാര്‍ക്കും സൈബര്‍ അക്രമം തടയുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കി. റാന്‍സംവേര്‍ പടരുന്നത് തടയാനായി സ്‌റ്റേറ്റ് ഡാറ്റ സെന്ററില്‍ ഇതുമായി ബന്ധപ്പെട്ട പോര്‍ട്ട് ശനിയാഴ്ചതന്നെ ബന്ധം വിച്ഛേദിച്ചു. അതുകൊണ്ടുതന്നെ മറ്റ് ഓഫീസുകളിലൊന്നും ബാധിച്ചില്ല. എന്നാല്‍, ബി.എസ്.എന്‍.എല്‍. ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവയില്‍ ഈ പോര്‍ട്ട് ബ്ലോക്ക് ചെയ്തിരുന്നില്ല. അതുകൊണ്ടാണ് ഇന്‍ഫര്‍മേഷന്‍ കേരള മിഷനുകീഴില്‍ വരുന്ന പഞ്ചായത്തുകളിലെ കംപ്യൂട്ടറുകള്‍ക്കുനേരേ ആക്രമണമുണ്ടായതെന്നു കരുതുന്നുവെന്ന് സൈബര്‍ ടോം വ്യക്തമാക്കി. 

അക്രമത്തിന്റെ ശക്തി കുറഞ്ഞുവെന്നും കഴിഞ്ഞ ദിവസം കാര്യമായ അക്രമങ്ങള്‍ ഉണ്ടായിട്ടില്ല എന്നുമാണ് രാജ്യന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com