ഹാദിയ കേസില്‍ കക്ഷിചേരാന്‍ സംസ്ഥാന വനിതാ കമ്മീഷന് സുപ്രീം കോടതിയുടെ അനുമതി

ഹാദിയ കടുത്ത മനുഷ്യാവാകാശ ലംഘനമാണ് നേരിടുന്നതെന്നുള്ള പരാതിയെത്തുടര്‍ന്നാണ് വനിതാ കമ്മീഷന്‍ കേസില്‍ കക്ഷിചേരാന്‍ അനുമതി തേടി സുപ്രീം കോടതിയെ സമീപിച്ചത്. 
ഹാദിയ കേസില്‍ കക്ഷിചേരാന്‍ സംസ്ഥാന വനിതാ കമ്മീഷന് സുപ്രീം കോടതിയുടെ അനുമതി

ന്യൂഡെല്‍ഹി: ഹാദിയ കേസില്‍ കക്ഷിചേരാന്‍ വനിതാ കമ്മീഷന് അനുമതി ലഭിച്ചു. വനിതാ കമ്മീഷന്റെ അപേക്ഷ പരിഗണിച്ചാണ് കോടതി കമ്മീഷന് കക്ഷിചേരാന്‍ സുപ്രീം കോടതി അനുമതി നല്‍കിയത്. ഹാദിയ കടുത്ത മനുഷ്യാവാകാശ ലംഘനമാണ് നേരിടുന്നതെന്നുള്ള പരാതിയെത്തുടര്‍ന്നാണ് വനിതാ കമ്മീഷന്‍ കേസില്‍ കക്ഷിചേരാന്‍ അനുമതി തേടി സുപ്രീം കോടതിയെ സമീപിച്ചത്. 

ഹാദിയയേയും കുടുംബാംഗങ്ങളേയും സന്ദര്‍ശിച്ച് വസ്തുതാന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും വനിതാ കമ്മീഷന് അനുമതി തേടിയിരുന്നു.

അഡ്വക്കറ്റ് ജനറലും വനിതാ കമ്മീഷന്റെ സ്റ്റാന്റിങ് കൗണ്‍സിലുമായുള്ള ചര്‍ച്ചയ്ക്കു ശേഷമാണ് ഹാദിയ കേസില്‍ കക്ഷിചേരാന്‍ അനുമതി തേടി കമ്മീഷന്‍ സുപ്രീം കോടതിയെ സമീപിച്ചത്. 

അതേസമയം ഹാദിയയുടെ കേസില്‍ 24 വയസുള്ള പെണ്‍കുട്ടിക്ക് സ്വന്തനിലയ്ക്ക് തീരുമാനമെടുക്കാന്‍ അവകാശമുണ്ടെന്ന് കോടതി നിരീക്ഷിച്ചു. മതം മാറി വിവാഹം കഴിച്ച കാര്യത്തില്‍ എന്‍ഐഎ അന്വേഷണം ആവശ്യമുണ്ടോയെന്ന കാര്യം പരിശോധിക്കുമെന്നും കേസ് തിങ്കളാഴ്ചയിലേക്കു മാറ്റിക്കൊണ്ട് സുപ്രിം കോടതി വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com