മഞ്ജുവാര്യറെത്തി, ഉദാഹരണം സുജാത കാണണമെന്ന് പറഞ്ഞു: പിണറായി വിജയന്‍

മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് തന്റെ സിനിമ കാണാന്‍ ക്ഷണിച്ച് മഞ്ജുവാര്യര്‍.  
മഞ്ജുവാര്യറെത്തി, ഉദാഹരണം സുജാത കാണണമെന്ന് പറഞ്ഞു: പിണറായി വിജയന്‍
Updated on
1 min read

മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ട് കണ്ട് തന്റെ സിനിമ കാണാന്‍ ക്ഷണിച്ച് മഞ്ജുവാര്യര്‍. മുഖ്യമന്ത്രി തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമത്തില്‍ പങ്കുവെച്ചത്. ചെറിയൊരു കുറിപ്പോടുകൂടി ഫേസ്ബുക്കില്‍ പങ്കുവെച്ച വീഡിയോയ്ക്ക് 44 സെക്കന്റ് ദൈര്‍ഘ്യമാണുള്ളത്.

'ചലച്ചിത്രതാരം മഞ്ജു വാര്യര്‍ ഓഫീസിലെത്തി കൂടിക്കാഴ്ച നടത്തി. അവരുടെ പുതിയ ചിത്രമായ 'ഉദാഹരണം സുജാത' കാണാനായി ക്ഷണിച്ചു. പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് പ്രചോദനമേകുന്നതാണ് ആ ചിത്രമെന്ന് അവര്‍ സൂചിപ്പിച്ചു'- ഇങ്ങനെയായിരുന്നു മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്. പോസ്റ്റില്‍ മഞ്ജുവിനെ മെന്‍ഷന്‍ ചെയ്തിട്ടുമുണ്ട്‌

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com