ഷുഹൈബ് വധത്തില്‍ സിപിഎം നേതാക്കളുടെ പങ്ക് അന്വേഷിക്കണം ;  സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പിതാവ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി

പ്രതികളുമായി പി ജയരാജനും പിണറായി വിജയനും നേരിട്ട് ബന്ധമുണ്ട്. കേസന്വേഷണം പക്ഷപാതപരമായാണെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു
ഷുഹൈബ് വധത്തില്‍ സിപിഎം നേതാക്കളുടെ പങ്ക് അന്വേഷിക്കണം ;  സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പിതാവ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി

കൊച്ചി : കണ്ണൂര്‍ മട്ടന്നൂരില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിന്റെ കൊലപാതകം സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഷുഹൈബിന്റെ പിതാവ് മുഹമ്മദ് ഹൈക്കോടതിയെ സമീപിച്ചു. പൊലീസ് അന്വേഷണത്തില്‍ വിശ്വാസമില്ല. കേസിലെ ഉന്നതതല ബന്ധം അന്വേഷിക്കണം. കൊലപാതകത്തിലെ ഗൂഢാലോചനയില്‍  സിപിഎമ്മിലെ ഉന്നത നേതാക്കള്‍ക്ക് പങ്കുണ്ട്. പ്രതികളുമായി പി ജയരാജനും പിണറായി വിജയനും നേരിട്ട് ബന്ധമുണ്ട്. കേസന്വേഷണം പക്ഷപാതപരമായാണെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു. 

ഷുഹൈബിന്റേത് രാഷ്ട്രീയകൊലപാതകമാണ്. നിലവിലെ പൊലീസ് അന്വേഷണം കണ്ണില്‍ പൊടിയിടാന്‍ മാത്രമാണ്. തീവ്രവാദ സ്വബാവമുള്ള ആക്രമണം ആയതിനാല്‍ പ്രതികള്‍ക്കെതിരെ യുഎപിഎ ചുമത്തണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. പ്രദാനപ്പെട്ട അന്വേ,ണ വിവരങ്ങല്‍ ചോരുന്നുവെന്ന് ജില്ലാ പൊലീസ് മേധാവിയുടെ പരാതി ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. ഇത് തെളിവ് ശേഖരണത്തിനും അന്വേഷണത്തിനും തടസ്സമാണ്.  കൊലപാതകത്തില്‍ ഉള്‍പ്പെട്ടവര്‍ ക്രിമിനല്‍ സ്വഭാവം ഉള്ളവരാണ്. കൊലയ്ക്ക് പിന്നില്‍ രാഷ്ട്രീയ വൈരാഗ്യമാണ്. 

സിബിഐ അടക്കം ഏത് ഏജന്‍സിയെക്കൊണ്ടും അന്വേഷിപ്പിക്കുന്നതിന് സര്‍ക്കാര്‍ സന്നദ്ധമാണെന്ന് മന്ത്രി എ കെ ബാലന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ പിന്നീട് സര്‍ക്കാര്‍ മുന്‍നിലപാടില്‍ നിന്നും പിന്നോക്കം പോകുകയാണെന്നും, സിബിഐ അന്വേഷണം ഇല്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയെന്നും ഹര്‍ജിയില്‍ സൂചിപ്പിക്കുന്നു. മുന്‍ ഡിജിപി ടി ആസിഫലി മുഖാന്തിരമാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. കേസ് ഉച്ചയ്ക്ക് ശേഷം ഹൈക്കോടതി പരിഗണിക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com