മധുവിന്റെ കൊലപാതകം : ഹൈക്കോടതി സ്വമേധയാ കേസെടുക്കുന്നു

ജസ്റ്റിസ് സുരേന്ദ്രമോഹന്‍ ചീഫ് ജസ്റ്റിസിന് നല്‍കിയ കത്ത് ഹര്‍ജിയായി പരിഗണിച്ചാണ് കേസെടുക്കുന്നത്
മധുവിന്റെ കൊലപാതകം : ഹൈക്കോടതി സ്വമേധയാ കേസെടുക്കുന്നു

കൊച്ചി : ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട സംഭവത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുക്കും. കെല്‍സയുടെ ചുമതലയുള്ള ജസ്റ്റിസ് സുരേന്ദ്രമോഹന്‍ ചീഫ് ജസ്റ്റിസിന് നല്‍കിയ കത്ത് ഹര്‍ജിയായി പരിഗണിച്ചാണ് കേസെടുക്കുന്നത്. ജഡ്ജിയുടെ കത്ത് പൊതുതാല്‍പ്പര്യഹര്‍ജിയായി പരിഗണിക്കാന്‍ ചീഫ് ജസ്റ്റിസ് നിര്‍ദേശം നല്‍കി.

മധുവിന്റെ കൊലപാതകം പരിഷ്‌കൃത സമൂഹത്തിന് അപമാനമുണ്ടാക്കുന്നതാണ്. ഭക്ഷണപദാര്‍ത്ഥങ്ങള്‍ മോഷ്ടിച്ചെന്ന് ആരോപിച്ച് യുവാവിനെ തല്ലിക്കൊന്ന സംഭവം ഞെട്ടിക്കുന്നതും മനുഷ്യത്വരഹിതവുമാണ്. സമ്പൂര്‍ണ സാക്ഷരതയുടെ പേരില്‍ അഭിമാനിക്കുന്ന മലയാളികള്‍ക്ക് നാണക്കേടാണ്. 

കോ​ട​തി ഇ​ട​പെ​ട്ട് തി​രു​ത്ത​ൽ ന​ട​പ​ടി​ക​ൾ നി​ർ​ദേ​ശി​ക്കേ​ണ്ട​ത് അ​നി​വാ​ര്യ​മാ​ണ്. ഭ​ക്ഷി​ക്കാ​ൻ ഒ​ന്നു​മി​ല്ലാ​ത്ത​ത്​ കൊ​ണ്ട്​ മ​ധു ഭ​ക്ഷ​ണ പ​ദാ​ർ​ഥ​ങ്ങ​ൾ മോ​ഷ്​​ടി​ച്ച​ത് സ​ത്യ​മെ​ങ്കി​ൽ സ​ർ​ക്കാ​ർ ന​ട​പ്പാ​ക്കു​ന്ന പ​ദ്ധ​തി​ക​ൾ ഫ​ലം കാ​ണു​ന്നി​ല്ലെ​ന്നാ​ണ്​ വ്യ​ക്​​ത​മാ​കു​ന്ന​ത്. ആ​ദി​വാ​സി ക്ഷേ​മ​ത്തി​ന്​ ന​ട​പ്പാ​ക്കു​ന്ന പ​ദ്ധ​തി​ക​ളു​ടെ ന​ട​ത്തി​പ്പ് അ​വ​രി​ലെ​ത്തു​ന്ന വി​ധം ഉ​ട​ച്ചു വാ​ർ​ക്ക​ണം. കത്തിൽ ആവശ്യപ്പെടുന്നു. 

മു​മ്പ് ജോ​ലി നോ​ക്കി​യി​രു​ന്ന മ​ധു​വി​ന് കൂ​ടെ​യു​ള്ള​വ​രെ ഭ​യ​ന്ന്​ ജോ​ലി ഉ​പേ​ക്ഷി​ച്ച്​ തി​രി​ച്ചു​പോ​രേ​ണ്ടി വ​ന്ന​താ​യി റി​പ്പോ​ർ​ട്ടു​ണ്ട്. മാ​ന​സി​കാ​സ്വാ​സ്​​ഥ്യ​മു​ള്ള​യാ​ളാ​ണ്​ മ​ധു​വെ​ങ്കി​ൽ കു​റ്റ​കൃ​ത്യ​ത്തി​​ന്റെ ഗൗ​ര​വം വ​ള​രെ വ​ലു​താ​ണ്. ആ​ൾ​ക്കൂ​ട്ടം നി​യ​മം കൈ​യി​ലെ​ടു​ത്ത സം​ഭ​വം ഗൗ​ര​വ​ത്തോ​ടെ കാ​ണേ​ണ്ട​തു​ണ്ട്. നി​യ​മ​പാ​ല​ക​രു​ടെ ഭാ​ഗ​ത്തും വീ​ഴ്‌​ച​യു​ണ്ട്. ഫ​ല​പ്ര​ദ​മാ​യ അ​ന്വേ​ഷ​ണ​വും പ്രോ​സി​ക്യൂ​ഷ​നും ഈ ​കേ​സി​ൽ അ​നി​വാ​ര്യ​മാ​ണെ​ന്നും ജസ്റ്റിസ് സുരേന്ദ്രമോഹൻ ക​ത്തി​ൽ ചൂണ്ടിക്കാട്ടിയിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com