ഉമ്മന്‍ ചാണ്ടിക്ക് അപ്പുറവും ലോകമുണ്ട്; വിടി ബല്‍റാമിനോട് അശോകന്‍ ചരുവില്‍

ഉമ്മന്‍ ചാണ്ടിക്ക് അപ്പുറവും ലോകമുണ്ട്; വിടി ബല്‍റാമിനോട് അശോകന്‍ ചരുവില്‍
ഉമ്മന്‍ ചാണ്ടിക്ക് അപ്പുറവും ലോകമുണ്ട്; വിടി ബല്‍റാമിനോട് അശോകന്‍ ചരുവില്‍
Updated on
1 min read

രിത്രത്തെ അസന്മാര്‍ഗ്ഗികമായി ചുരണ്ട് മഹാത്മാക്കളെ അപമാനിക്കരുതെന്ന് വിടി ബല്‍റാം എംഎല്‍എയോട് എഴുത്തുകാരന്‍ അശോകന്‍ ചരുവില്‍. എകെജിയെ ബാലപീഡകനായി ചിത്രീകരിച്ചുകൊണ്ട് വിടി ബല്‍റാം അഭിപ്രായപ്രകടനം നടത്തിയ പശ്ചാത്തലത്തിലാണ് അശോകന്‍ ചരുവിലിന്റെ കുറിപ്പ്. ഉമ്മന്‍ ചാണ്ടിക്ക് അപ്പുറത്തും ലോകമുണ്ട് എന്ന് ഓര്‍മിപ്പിച്ചുകൊണ്ടാണ് അശോകന്‍ ചരുവില്‍ സമൂഹമാധ്യമത്തില്‍ എഴുതിയ കുറിപ്പ് അവസാനിപ്പിക്കുന്നത്.

അശോകന്‍ ചരുവിലിന്റെ കുറിപ്പ്: 

എന്റെ അമ്മ എന്നെ പ്രസവിക്കുമ്പോള്‍ അവര്‍ക്കു പ്രായം 17 ആയിരുന്നു.
ഗാന്ധിജി വിവാഹനിശ്ചയം നടത്തുമ്പോള്‍ കസ്തൂര്‍ബക്ക് പ്രായം 7; വിവാഹിതയാവുമ്പോള്‍ അവരുടെ വയസ് 13.
വൈക്കം മുഹമ്മദ് ബഷീറിനും ഫാബിക്കും തമ്മില്‍ കാര്യമായ പ്രായവ്യത്യാസം ഉണ്ടായിരുന്നു. 
(എ.കെ.ജി. വിവാഹം ചെയ്യുമ്പോള്‍ സുശീലക്ക് 23 വയസ്സ് ഉണ്ടായിരുന്നു.)
ചരിത്രത്തെ അസന്മാര്‍ഗ്ഗികമായി ചുരണ്ട് മഹാത്മാക്കളെ അപമാനിക്കരുത് മി.വി.ടി.ബാലറാം.
ഉമ്മന്‍ ചാണ്ടിക്ക് അപ്പുറത്തും ലോകമുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Chief Minister VD Satheesan
Chief Minister V D Satheesan
 SIT Raid Controversy
Chief Minister VD Satheesan
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com