ചരക്ക് ലോറി സമരം അര്‍ധരാത്രി മുതല്‍; അവശ്യസാധനങ്ങള്‍ക്ക് വില വര്‍ധിച്ചേക്കും

ഇന്ധന വിലക്കയറ്റം, ടോള്‍ പിരിവിലെ പ്രശ്‌നങ്ങള്‍, ഇന്‍ഷുറന്‍സ് വര്‍ധന എന്നിവയ്‌ക്കെതിരെയാണ് സമരം.എണ്‍പത് ലക്ഷം ചരക്ക്‌ലോറികള്‍ സമരത്തില്‍ പങ്കെടുക്കുമെന്നാണ് കണക്കുകൂട്ടുന്നത്
ചരക്ക് ലോറി സമരം അര്‍ധരാത്രി മുതല്‍; അവശ്യസാധനങ്ങള്‍ക്ക് വില വര്‍ധിച്ചേക്കും

കൊച്ചി:  ദേശീയതലത്തില്‍ ആരംഭിക്കുന്ന ചരക്ക്‌ലോറി സമരം ഇന്ന് അര്‍ധരാത്രി മുതല്‍ ആരംഭിക്കും. ഇതിന്റെ ഭാഗമായി കേരളത്തില്‍ നിന്ന് മറ്റു സംസ്ഥാനങ്ങളിലേക്കുള്ള സര്‍വ്വീസുകള്‍ നിര്‍ത്തി വച്ചു. ഇന്ധന വിലക്കയറ്റം, ടോള്‍ പിരിവിലെ പ്രശ്‌നങ്ങള്‍, ഇന്‍ഷുറന്‍സ് വര്‍ധന എന്നിവയ്‌ക്കെതിരെയാണ് സമരം.

എണ്‍പത് ലക്ഷം ചരക്ക്‌ലോറികള്‍ സമരത്തില്‍ പങ്കെടുക്കുമെന്നാണ് കണക്കുകൂട്ടുന്നത്. കേരളത്തില്‍ നിന്നുള്ളവരും ഇക്കുറി സമരത്തില്‍ പങ്കെടുക്കുന്നുണ്ട്. 

സമരം കേരളത്തെ പ്രതികൂലമായി ബാധിക്കുമെന്നാണ് കരുതുന്നത്. ഒരാഴ്ചയിലധികം സമരം നീണ്ടുപോയാല്‍ അവശ്യസാധനങ്ങളുടെ വില കുതിച്ചുയര്‍ന്നേക്കും. ഒരാഴ്ചത്തേക്കുള്ള സാധനങ്ങള്‍ മാത്രമാണ് മൊത്തവിതരണക്കാരുടെ കയ്യില്‍ സംഭരിച്ചിട്ടുള്ളത്.അരിയും പച്ചക്കറിയും മറ്റ് അവശ്യസാധനങ്ങളുമെല്ലാം മറ്റ് സംസ്ഥാനങ്ങളില്‍ നിന്നാണ് കേരളത്തിലേക്ക് എത്തുന്നത്.

ഇന്ധന ടാങ്കറുകള്‍ , ഗ്യാസ് ടാങ്കറുകള്‍, ഓക്‌സിന്‍ വാഹനങ്ങള്‍, തപാല്‍ എന്നിവയെ സമരത്തിന്റെ ആദ്യഘട്ടത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കേരളത്തില്‍ മാത്രം മൂന്ന് ലക്ഷത്തോളം ചരക്ക്‌ലോറികള്‍ സര്‍വ്വീസ് നിര്‍ത്തിവയ്ക്കുമെന്നാണ് യൂണിയന്‍ ഭാരവാഹികള്‍ പറയുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com