കോണ്‍ഗ്രസില്‍ പ്രതിഷേധം തുടരുന്നു; കൊച്ചി ഡിസിസിയില്‍ ഉമ്മന്‍ ചാണ്ടിക്കുംചെന്നിത്തലയ്ക്കും റീത്തും ശവപ്പെട്ടിയും

രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസിന് നല്‍കിയതിനെ ചൊല്ലി കോണ്‍ഗ്രസിനുള്ളില്‍ ഉടലെടുത്ത പ്രതിഷേധം അവസാനിക്കുന്നില്ല
കോണ്‍ഗ്രസില്‍ പ്രതിഷേധം തുടരുന്നു; കൊച്ചി ഡിസിസിയില്‍ ഉമ്മന്‍ ചാണ്ടിക്കുംചെന്നിത്തലയ്ക്കും റീത്തും ശവപ്പെട്ടിയും

കൊച്ചി: രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസിന് നല്‍കിയതിനെ ചൊല്ലി കോണ്‍ഗ്രസിനുള്ളില്‍ ഉടലെടുത്ത പ്രതിഷേധം അവസാനിക്കുന്നില്ല. ശനിയാഴ്ച പുലര്‍ച്ചെ എറണാകുളം ഡിസിസി ഓഫീസിന് മുന്നില്‍ റിത്തും ശവപ്പെട്ടിയും പ്രത്യക്ഷപ്പെട്ടു. 

ഉമ്മന്‍ ചാണ്ടിയുടേയും രമേശ് ചെന്നിത്തലയുടേയും ഫോട്ടോകള്‍ പതിച്ചാണ് ശവപ്പെട്ടികള്‍. ഇതിന് പുറമെ രാജ്യസഭാ സീറ്റ് വിവാദത്തില്‍ ഇരുവരേയും  വിമര്‍ശിച്ച് പോസ്റ്ററുകളും ഇവിടെ പതിച്ചിട്ടുണ്ട്. കെഎസ് യു വേദയിലും ഉമ്മന്‍ചാണ്ടിക്കും മറ്റ് നേതാക്കള്‍ക്കുമെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു. 

നേതൃത്വമെന്നാല്‍ പദവിയല്ല, പ്രവര്‍ത്തനമാണ്. ചുമരുണ്ടെങ്കിലേ ചിത്രം വരയ്ക്കാനാവൂ എന്ന് ഓര്‍മ വേണം. നിലപാടെടുത്ത ഹൈബി ഈഡന്‍, റോജി ജോണ്‍, വി.ടി.ബല്‍റാം, ശബരിനാഥ്, ഷാഫി പറമ്പില്‍ എന്നിവരടങ്ങുന്ന എംഎല്‍എമാര്‍ക്കൊപ്പമാണ് കെഎസ് യു എന്ന് അനില്‍ അക്കരയേയും ടിഎന്‍ പ്രതാപനേയും വേദിയിലിരുത്തി കെഎസ് യു തൃശൂര്‍ ജില്ലാ വൈസ് പ്രസിഡന്റ് നിഖില്‍ ജോണ്‍ പറഞ്ഞു. ചിറ്റിലപ്പിള്ളിയില്‍ തുടങ്ങിയ ക്യാമ്പിന്റെ ഉദ്ഘാടകനായിരുന്നു ഉമ്മന്‍ചാണ്ടി. പക്ഷേ വിവാദ വിഷയങ്ങളില്‍ തൊടാതെയായിരുന്നു ഉമ്മന്‍ചാണ്ടിയുടെ പ്രസംഗം.

മക്കള്‍ അപ്പം ചോദിച്ചാല്‍ ആരെങ്കിലും പാമ്പിനെ കൊടുക്കുമോ, മീന്‍ ചോദിച്ചാല്‍ ആരെങ്കിലും തേളിനെ കൊടുക്കുമോ, കാക്കയുടെ കൂട്ടില്‍ മുട്ടയിടുന്ന കുയിലിന്റെ കുഞ്ഞിനെ അടയിരുത്തി വിരിയിക്കേണ്ട ഗതികേച് കോണ്‍ഗ്രസിനുണ്ടാകരുത്. കാക്കയുടെ കൂട്ടില്‍ കുയില്‍ മുട്ടയിടുന്നത് തിരിച്ചറിയണമെന്നും കെഎസ് യു വേദിയില്‍ വിമര്‍ശനം ഉയര്‍ന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com