ഷുഹൈബ് വധം : ഒരാൾ കൂടി അറസ്റ്റിൽ

കു​മ്മാ​നം സ്വ​ദേ​ശി സംഗീതിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്
ഷുഹൈബ് വധം : ഒരാൾ കൂടി അറസ്റ്റിൽ

കണ്ണൂർ: യൂത്ത് കോൺഗ്രസ് നേതാവ് ഷുഹൈബിന്‍റെ വധവുമായി ബന്ധപ്പെട്ട് ഒരാൾ കൂടി അറസ്റ്റിലായി. കു​മ്മാ​നം സ്വ​ദേ​ശി സംഗീതിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഷുഹൈബിനെ വകവരുത്താനുപയോ​ഗിച്ച ആയുധങ്ങൾ ഒളിപ്പിച്ചു എന്നതാണ് സം​ഗീതിനെതിരെയുള്ള കുറ്റം. അ​ക്ര​മി​സം​ഘ​ത്തി​ന് ശു​ഹൈ​ബി​നെ കു​റി​ച്ചു​ള്ള വി​വ​രം ന​ൽ​കി​യ​ത് സം​ഗീ​താ​ണെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് പാ​ല​യോ​ട് സ്വ​ദേ​ശി സ​ഞ്ജ​യി​നെ​യും ര​ജ​ത്തി​നെ​യും പോ​ലീ​സ് ഇന്നലെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ശു​ഹൈ​ബി​നെ വ​ധി​ക്കാ​നുള്ള ​ഗൂഢാലോചനയിൽ സഞ്ജയും പങ്കാളിയാണ്. ഷു​ഹൈ​ബി​നെ കൊ​ല​പ്പെ​ടു​ത്താ​ൻ ഉ​പ​യോ​ഗി​ച്ച ആ​യു​ധം ഒ​ളി​പ്പി​ച്ച​തിലും ഇ​യാ​ൾ​ക്ക് പ​ങ്കു​ണ്ട്. പ്ര​തി​ക​ളെ ര​ക്ഷ​പെ​ടാ​ൻ സ​ഹാ​യി​ച്ച​ത്തെ രജത്താണെന്നും പോ​ലീ​സ്  അറിയിച്ചു. 

കേ​സി​ൽ നേ​ര​ത്തെ ആ​കാ​ശ് തി​ല്ല​ങ്കേ​രി, ര​ജി​ൽ രാ​ജ്, അ​സ്ക​ർ എ​ട​യ​ന്നൂ​ർ, അ​ൻ​വ​ർ സാ​ദ​ത്ത് തി​ല്ല​ക്കേ​രി, അ​ഖി​ൽ പാ​ല​യോ​ട്, ജി​തി​ൻ എ​ന്നി​വ​രെ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തി​രു​ന്നു. പ്രതികള്‍ സഞ്ചരിച്ച വാഗണർ, ആള്‍ട്ടോ കാറുകള്‍ പൊലീസ്  കസ്​റ്റഡിയിൽ എടുത്തിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com