

തിരുവനന്തപുരം: രാജ്യസഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ ഒഴിവുള്ള ഒരു സീറ്റിലേക്ക് ഇടതുമുന്നണി സ്ഥാനാർത്ഥിയായി ജനതാദൾ യുണൈറ്റഡ് സംസ്ഥാന അധ്യക്ഷൻ എംപി വീരേന്ദ്രകുമാർ നാമനിർദേശ പത്രിക സമർപ്പിച്ചു. വീരേന്ദ്രകുമാർ രാജിവെച്ച ഒഴിവിലാണ് തെരഞ്ഞെടുപ്പ്.
ജെഡിയു അഖിലേന്ത്യാ നേതൃത്വം നിതീഷ് കുമാറിന്റെ നേതൃത്വത്തില്‍ ബിജെപി ക്യാംപിലേക്ക് പോയതില്‍ പ്രതിഷേധിച്ചായിരുന്നു എം പി വീരേന്ദ്രകുമാര്‍ രാജ്യസഭാംഗത്വം രാജിവെച്ചത്.
യുഡിഎഫ് വിട്ട് എൽഡിഎഫ് മുന്നണിയിലേക്ക് വന്ന ജെഡിയുവിന് തന്നെ രാജ്യസഭാ സീറ്റ് നൽകാൻ ഇടതുമുന്നണി നേതൃത്വം തീരുമാനിച്ചിരുന്നു. എല്‍ഡിഎഫുമായി യോജിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതിന് പിന്നാലെ രാജ്യസഭാ സീറ്റ് വേണമെന്ന് ജെഡിയു സിപിഎമ്മിനോട് ആവശ്യപ്പെട്ടിരുന്നു. മുൻ എംഎൽഎ ബാബുപ്രസാദിനെയാണ് യുഡിഎഫ് രാജ്യസഭാ തെരഞ്ഞെടുപ്പിൽ വീരേന്ദ്രകുമാറിനെതിരെ മൽസരിപ്പിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates