ബിഡിജെഎസ് എങ്ങോട്ട് പോകണമെന്ന് കൂടി കോടിയേരി പറയണം: വെള്ളാപ്പള്ളി

എന്‍ഡിഎ വിട്ടാല്‍ ബിഡിജെഎസ് എങ്ങോട്ട് പോകണമെന്ന് കൂടി കോടിയേരി പറയണമെന്ന വെള്ളാപ്പള്ളി - കോടിയേരി ക്ഷണിച്ചാല്‍ ബിഡിജെഎസ് ചര്‍ച്ച ചെയ്യും
ബിഡിജെഎസ് എങ്ങോട്ട് പോകണമെന്ന് കൂടി കോടിയേരി പറയണം: വെള്ളാപ്പള്ളി
Updated on
1 min read

ചേര്‍ത്തല: ബിഡിജെഎസ് എന്‍ഡിഎ വിടണമെന്നു പറയുന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ബിഡിജെഎസ് എങ്ങോട്ടു പോകണം എന്നുകൂടി പറയണമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ബിഡിജെഎസിനെ കോടിയേരി എല്‍ഡിഎഫിലേക്കു ക്ഷണിക്കട്ടെ. അപ്പോള്‍ ബിഡിജെഎസ് അക്കാര്യം ചര്‍ച്ച ചെയ്യുമെന്ന് വെള്ളാപ്പള്ളി പറഞ്ഞു.

ബിഡിജെഎസിന് ഒരിക്കലും ബിജെപിയുമായി ചേരാന്‍ കഴിയില്ലെന്ന് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞിരുന്നു. ചാതുര്‍വര്‍ണ്യ വ്യവസ്ഥ തിരിച്ചുകൊണ്ടുവരാനാണു ബിജെപി പ്രവര്‍ത്തിക്കുന്നത്. ശ്രീനാരായണഗുരുവിന്റെ ആദര്‍ശങ്ങളില്‍ അധിഷ്ഠിതമായി പ്രവര്‍ത്തിക്കുന്നതാണ് ബിഡിജെഎസ്. രണ്ടു പ്രസ്ഥാനങ്ങളുടെയും ആശയങ്ങള്‍ തമ്മില്‍ വൈരുദ്ധ്യമുണ്ടെന്നും ബിജെപി ബന്ധം ഉപേക്ഷിച്ച് ശ്രീനാരായണഗുരുവിന്റെ ആദര്‍ശങ്ങളിലൂന്നി നിന്ന് ബിഡിജെഎസ് പ്രവര്‍ത്തിക്കണമെന്നായിരുന്നു കോടിയേരിയുടെ അഭിപ്രായം

ചെങ്ങന്നൂരില്‍ ബിജെപിയ്ക്കുള്ള പിന്തുണ ബിഡിജെഎസ് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. അവസാന നിമിഷം പിന്തുണ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ബിജെപി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com