ചെങ്ങന്നൂരില്‍ മാണി പിന്തുണച്ചില്ലെങ്കിലും എല്‍ഡിഎഫ് ജയിക്കും: വി എസ് 

ചെങ്ങന്നൂരില്‍ മാണി പിന്തുണച്ചില്ലെങ്കിലും എല്‍ഡിഎഫ് ജയിക്കും: വി എസ് 

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് ഭരണത്തിന്റെ വിലയിരുത്തലാകുമെന്ന് മുതിര്‍ന്ന സിപിഎം നേതാവ് വി എസ് അച്യൂതാനന്ദന്‍

തിരുവനന്തപുരം: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് ഭരണത്തിന്റെ വിലയിരുത്തലാകുമെന്ന് മുതിര്‍ന്ന സിപിഎം നേതാവ് വി എസ് അച്യൂതാനന്ദന്‍. കെ എം മാണി പിന്തുണച്ചില്ലെങ്കിലും എല്‍ഡിഎഫ് ജയിക്കും. എല്‍ഡിഎഫ് ഭരണം നല്ലതാണെന്ന അഭിപ്രായക്കാരാണ് ചെങ്ങന്നൂരുകാര്‍. ജനങ്ങള്‍ എല്‍ഡിഎഫിന് വോട്ടു ചെയ്യും. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സജി ചെറിയാന്‍ തെരഞ്ഞെടുപ്പില്‍ വിജയിക്കുമെന്നും വി എസ് അച്യൂതാനന്ദന്‍ മാധ്യമങ്ങളോട് പറഞ്ഞു


കഴിഞ്ഞ ദിവസം കേരള കോണ്‍ഗ്രസിനും കെഎം മാണിക്കുമെതിരെ രൂക്ഷവിമര്‍ശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ രംഗത്തുവന്നിരുന്നു.  കേരള കോണ്‍ഗ്രസിന് സ്വാധീനമുള്ള മേഖലയല്ല ചെങ്ങന്നൂര്‍. സ്വാധീനമുണ്ടെന്ന വാദം പഴങ്കഥയെന്നും കാനം തുറന്നടിച്ചു.

തെരഞ്ഞെടുപ്പ് നിലപാട് തീരുമാനിക്കാന്‍ സബ് കമ്മിറ്റിയെ വെച്ച ആദ്യപാര്‍ട്ടിയാണ് കോണ്‍ഗ്രസ് എന്നും കാനം വിമര്‍ശിച്ചു. ബിഡിജെഎസിനെ ഒപ്പം കൂട്ടേണ്ട ആവശ്യം എല്‍ഡിഎഫിനില്ലെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാരിനെതിരെ വിമര്‍ശനമുണ്ടെങ്കിലും നേട്ടം കൂടുതലാണെന്നും അദ്ദേഹം വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com