

കോട്ടയം: കെവിന്റെ കൊലപാതകത്തില്‍ മുഖ്യമന്ത്രിയുടെ അകമ്പടി വാഹനങ്ങളെ കുറിച്ച് ആക്ഷേപം ഉയര്‍ന്ന പശ്ചാത്തലത്തില്‍ പിണറായി വിജയനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിക്ക് എന്തിനാണ് ഇത്ര സുരക്ഷ എന്ന ചോദ്യം ഉന്നയിച്ച ചെന്നിത്തല ഇതെന്താ രാജഭരണമാണോ എന്ന് പരിഹസിച്ചു. മുഖ്യമന്ത്രിക്ക് എന്തിനാണ് 15 വണ്ടികളുടെ അകമ്പടി. മുഖ്യമന്ത്രിയുടെ ഉപദേശകന്‍ ഭരണഘടനാതീതമായി പൊലീസില്‍ ഇടപെടുന്നു. കേരളത്തില്‍ പൊലീസ് കുത്തഴിഞ്ഞ പുസ്തകമായി മാറിയെന്നും ചെന്നിത്തല ആരോപിച്ചു.
കെവിന്റെ കൊലപാതകത്തില്‍ പൊലീസിന്റെ വീഴ്ച ഏറ്റെടുത്ത് പിണറായി വിജയന്‍ രാജിവെയ്ക്കണം. പൊലീസ് അതിക്രമം എല്ലാ സീമകളും ലംഘിച്ചു. ഡിജിപി നോക്കുകുത്തിയായി മാറി. പൊലീസുകാരുടെ സസ്‌പെന്‍ഷന്‍ കബളിപ്പിക്കല്‍ മാത്രമാണ്. അടുത്തിടെ സംസ്ഥാനത്ത് നടന്ന കൊലപാതകങ്ങളിലെല്ലാം പൊലീസാണ് പ്രതിസ്ഥാനത്തെന്നും ചെന്നിത്തല ആരോപിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates