ഷാനു നാട്ടിലെത്തിയത് കെവിനെ തട്ടിക്കൊണ്ടുപോവാനുള്ള പദ്ധതി നടപ്പാക്കാന്‍, ആസൂത്രണത്തില്‍ ചാക്കോയ്ക്കും രഹനയ്ക്കും പങ്ക്

ഷാനു നാട്ടിലെത്തിയത് കെവിനെ തട്ടിക്കൊണ്ടുപോവാനുള്ള പദ്ധതി നടപ്പാക്കാന്‍, ആസൂത്രണത്തില്‍ ചാക്കോയ്ക്കും രഹനയ്ക്കും പങ്ക്
ഷാനു നാട്ടിലെത്തിയത് കെവിനെ തട്ടിക്കൊണ്ടുപോവാനുള്ള പദ്ധതി നടപ്പാക്കാന്‍, ആസൂത്രണത്തില്‍ ചാക്കോയ്ക്കും രഹനയ്ക്കും പങ്ക്

കോട്ടയം: കെവിന്റെ മരണവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചതായി സൂചന. കെവിനെ തട്ടിക്കൊണ്ടുപോവാനുള്ള ആസൂത്രണം, ഇതു നടപ്പാക്കല്‍ തുടങ്ങിയവ സംബന്ധിച്ച് വ്യക്തമായ വിവരം ലഭിച്ചതായി പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു.

നീനുവിന്റെ അച്ഛന്‍ ചാക്കോ, അമ്മ രഹ്ന, സഹോദരന്‍ ഷാനു എന്നിവര്‍ ചേര്‍ന്നാണ് കെവിനെ തട്ടിക്കൊണ്ടുപോവാനുള്ള പദ്ധതി ആസൂത്രണം ചെയ്തത് എന്നാണ് പൊലീസ് കരുതുന്നത്. വിദേശത്തായിരുന്ന ഷാനു ഇതു നടപ്പാക്കുന്നതിനായാണ് ശനിയാഴ്ച നാട്ടിലെത്തിയത്. 

ഷാനുവാണ് ബന്ധുകൂടിയായ നിയാസിനെ കൂട്ടി വാടക കാര്‍ തരപ്പെടുത്തിയത്. നിയാസിനെ നീനുവിന്റെ വീട്ടുകാര്‍ കേസില്‍ പെടുത്തുകയായിരുന്നെന്ന് നിയാസിന്റെ മാതാവ് ആരോപിച്ചിട്ടുണ്ട്. തട്ടിക്കൊണ്ടുപോവാനുള്ള പദ്ധതി ഷാനു നിയാസിനോടു പറഞ്ഞിരുന്നോയെന്നു വ്യക്തമല്ല. 

കെവിനെ വധിക്കാന്‍ ചാക്കോയുടെ കുടുംബം തീരുമാനിച്ചിരുന്നോ എന്നതു സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല. പദ്ധതി നടപ്പാക്കി തിരികെ വിദേശത്തേക്കു കടക്കാനായിരുന്നു ഷാനുവിന്റെ പരിപാടി. ഇതു മനസിലാക്കിയാണ് പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. 

കൃത്യം നടത്തിയ ശേഷം പത്തനാപുരം വഴി തിരുവനന്തപുരത്തേക്ക് വന്ന ഷാനു പേരൂര്‍ക്കടയിലെ ഭാര്യവീട്ടിലെത്തിയിരുന്നു. ഇനിടെ നിന്ന് ബംഗളൂരുവിലേക്കു പോയെന്നാണ് അറിയുന്നത്. അവിടെനിന്ന് പൊലീസ് പിന്നാലെയുണ്ടെന്ന സംശത്തെത്തുടര്‍ന്ന് ഇരിട്ടിയിലേക്ക് എത്തുകയായിരുന്നു. ഇവിടെ ബന്ധുവീട്ടില്‍ ഒളിവില്‍ കഴിയാനായിരുന്നു പദ്ധതി. ഇതിനിടെ ഹൈക്കോടതിയില്‍ നിന്ന് മൂന്‍കൂര്‍ ജാമ്യത്തിനും ശ്രമം തുടങ്ങി. എന്നാല്‍ ഒളിവിടം നല്‍കാന്‍ ബന്ധു വിസമ്മതിച്ചതോടെ പദ്ധതികള്‍ പൊളിയുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com