ശബരിമലയിലേക്ക് ഇഷ്ടമുള്ളവര്‍ക്ക് പോകാം, അല്ലാത്തവര്‍ പോകണ്ട; സിപിഎം ഇടപെടില്ലെന്ന് കോടിയേരി

അയ്യപ്പഭക്തന്‍മാരായ പുരുഷന്‍മാരുടെ കാര്യത്തിലും സിപിഎം ഇടപെടില്ല. ഇഷ്ടമുള്ളവര്‍ക്ക് പോകാം, അല്ലാത്തവര്‍ പോകണ്ട എന്ന നിലപാടാണ് പാര്‍ട്ടി സ്വീകരിച്ചട്ടുള്ളത്.
ശബരിമലയിലേക്ക് ഇഷ്ടമുള്ളവര്‍ക്ക് പോകാം, അല്ലാത്തവര്‍ പോകണ്ട; സിപിഎം ഇടപെടില്ലെന്ന് കോടിയേരി

തിരുവനന്തപുരം:  ശബരിമലയില്‍ പ്രാര്‍ത്ഥിക്കാന്‍ ഭക്തരായ സത്രീകള്‍ക്ക് പ്രായഭേദമെന്യേ ലഭിച്ചിരിക്കുന്ന അവസരം ഇഷ്ടമുള്ള സ്ത്രീള്‍ക്ക് ഉപയോഗിക്കാമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. താത്പര്യമില്ലാത്തവര്‍ അങ്ങോട്ടേക്ക് പോകണ്ട. ഇത്തരം കാര്യങ്ങളില്‍ സ്ത്രീകളെ ശബരിമലയില്‍ കൊണ്ടുപോകാനും വരാനും സിപിഎം ഇടപെടില്ലെന്നും ദേശാഭിമാനിയില്‍ എഴുതിയ  ലേഖനത്തില്‍ അദ്ദേഹം വ്യക്തമാക്കി.


അയ്യപ്പഭക്തന്‍മാരായ പുരുഷന്‍മാരുടെ കാര്യത്തിലും സിപിഎം ഇടപെടില്ല. ഇഷ്ടമുള്ളവര്‍ക്ക് പോകാം, അല്ലാത്തവര്‍ പോകണ്ട എന്ന നിലപാടാണ് പാര്‍ട്ടി സ്വീകരിച്ചട്ടുള്ളത്. സുപ്രിംകോടതി വിധി നടപ്പാക്കുന്നത് തടയാന്‍ ശ്രമിക്കുമ്പോഴാണ് വിശ്വാസത്തെ അടിച്ചമര്‍ത്തുന്ന പ്രവണത തലയുയര്‍ത്തുന്നത്. ആപണിക്ക് ബിജെപി - കോണ്‍ഗ്രസ് നേതാക്കള്‍ ഇറങ്ങിപ്പുറപ്പെടുന്നത് ഭരണഘടനാ വിരുദ്ധവും സ്ത്രീ സ്വാതന്ത്ര്യ നിഷേധവുമാണെന്നും ലേഖനത്തില്‍ പറയുന്നു. 

ശബരിമല സ്ത്രീപ്രവേശന കാര്യത്തില്‍ കമ്യൂണിസ്റ്റുകാരെയും എല്‍ഡിഎഫ് സര്‍ക്കാരിനെയും ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നതിന് കേരളത്തിലെ ബിജെപി അധ്യക്ഷനും കെപിസിസി ഭാരവാഹികളും ഒരേ സ്വരത്തിലാണ്.  സുപ്രീംകോടതി വിധിയെ സോണിയ ഗാന്ധി ഇതുവരെ തള്ളിപ്പറഞ്ഞിട്ടില്ല.  എഐസിസി നേതൃത്വം ആകട്ടെ ഈ വിധിയെ സ്വാഗതംചെയ്തു. എന്നിട്ടാണ് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഇപ്പോള്‍ നിറംമാറിയിരിക്കുന്നതെന്നും  ലേഖനത്തില്‍ പറയുന്നു.

കോടതിവിധി വന്നപ്പോള്‍ അതിനെ എതിര്‍ക്കാതിരുന്ന ചെന്നിത്തല ഇപ്പോള്‍ കളംമാറി ചവിട്ടുകയാണ്. ആര്‍എസ്എസ് ദേശീയനേതൃത്വമാകട്ടെ ശബരിമല കേസ് കോടതിയില്‍ മുന്നോട്ടുപോകുന്ന ഘട്ടത്തില്‍ സ്ത്രീപ്രവേശന വിലക്കിന് അനുകൂലമായി ഇടപെട്ടില്ല എന്ന് അതിന്റെ നേതാക്കള്‍തന്നെ വ്യക്തമാക്കിയിട്ടുണ്ട്.  വിധിയെ ആര്‍എസ്എസ് ദേശീയനേതൃത്വം അനുകൂലിക്കുകയുംചെയ്തു. വിധി മനോഹരം എന്നാണ് കേന്ദ്രമന്ത്രി മേനക ഗാന്ധി അഭിപ്രായപ്പെട്ടതെന്നും കോടിയേരി വ്യക്തമാക്കുന്നുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com