ജനം മുഖത്ത് തുപ്പാതിരിക്കാന്‍ സര്‍ക്കാര്‍ നടപടിയെടുക്കണം; കന്യാസ്ത്രീകള്‍ക്ക് പിന്തുണയുമായി ബാലചന്ദ്രന്‍ ചുള്ളിക്കാട് (വീഡിയോ)

കോടതിയില്‍ കത്തോലിക്കാസഭുയെട വക്താക്കള്‍ അവകാശപ്പെട്ടത് ഇന്ത്യുടെ നിയമം ബാധകമല്ലെന്നാണ് - മതനിയമങ്ങള്‍ മാത്രമെ അംഗീകരിക്കാനാകു എന്ന് പറയുന്നവരില്‍ നിന്ന് കന്യാസ്ത്രീക്ക് നിതി ലഭിക്കില്ല 
ജനം മുഖത്ത് തുപ്പാതിരിക്കാന്‍ സര്‍ക്കാര്‍ നടപടിയെടുക്കണം; കന്യാസ്ത്രീകള്‍ക്ക് പിന്തുണയുമായി ബാലചന്ദ്രന്‍ ചുള്ളിക്കാട് (വീഡിയോ)

കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് നടത്തുന്ന സമരം ജനകീയ പ്രക്ഷോഭമായി മാറുന്നു. സമരത്തിന് പിന്തുണയുമായി രാഷ്ട്രീയ സാംസ്‌കാരിക സാഹിത്യ രംഗത്തെ നിരവധി പ്രമുഖരാണ് രംഗത്തെത്തുന്നത്.

കവി ബാലചന്ദ്രന്‍ ചുള്ളിക്കാട് സമരത്തിന് പിന്തുണയുമായി സമരപ്പന്തലിലെത്തി. ക്രിസ്തുവിന് ലഭിക്കാത്ത നീതി ഈ ദേവദാസികള്‍ക്ക് ലഭിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നില്ലെന്ന് ചുള്ളിക്കാട് പറഞ്ഞു. കോടതിയില്‍ കത്തോലിക്കാസഭുയെട വക്താക്കള്‍ അവകാശപ്പെട്ടത് ഇന്ത്യുടെ നിയമം ബാധകമല്ലെന്നാണ്. മതനിയമങ്ങള്‍ മാത്രമെ അംഗീകരിക്കാനാകു. നിയമങ്ങളൊന്നും പുരോഹിതര്‍ക്ക് ബാധകമല്ല. അവരുണ്ടാക്കിയ നിയമങ്ങള്‍ മാത്രമാണ് ബാധകമാണെന്ന് പറയുന്നവരില്‍ നിന്ന് കന്യാസ്ത്രീക്ക് നീതി ലഭിക്കുമെന്ന് വിശ്വസിക്കുന്നില്ലെന്നും ചുള്ളിക്കാട് പറഞ്ഞു.

ഫാദര്‍ ബനഡിക്ടിന്റെ മാടത്തെരുവില്‍ കേസില്‍ പ്രതിയായ ഫാദര്‍ ബനഡിക്ടിനെ സംശയത്തിന്റെ ആനുകൂല്യത്തിലാണ് കോടതി വെറുതെ വിട്ടത്. ഇതേ പുരോഹിതനെ വിശുദ്ധനാക്കാന്‍ നീക്കം നടത്തിയ സഭയാണ്. അല്‍മായരുടെ കടുത്ത എതിര്‍പ്പിലാണ് ഇത് നടക്കാതെ പോയതെന്ന് ചുള്ളിക്കാട് പറഞ്ഞു. സംസ്ഥാനം ഭരിക്കുന്നത് ഇടതുമുന്നണിയാണ്. ഈ മുന്നണിയുടെ വിജയത്തിനായി കേരളത്തിന്റെ പലയിടങ്ങളിലും സംസാരിച്ചിട്ടുണ്ട്. നാളെയും ഇത് തുടരും. ഒരു ഇടത് അനുഭാവി എന്ന നിലയില്‍ ജനം മുഖത്ത് തുപ്പാതിരിക്കാന്‍ സര്‍ക്കാര്‍ നടപടിയെടുക്കണമെന്ന് ചുള്ളിക്കാട് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com