ശബരിമല ശാസ്ത്ര മ്യൂസിയമല്ല, മത കേന്ദ്രമാണ്; അവിടെ ഭരണഘടനാ ധാര്‍മികത പ്രയോഗിക്കേണ്ടതില്ലെന്ന് അഭിഷേക് സിങ്‌വി

ശബരിമല ശാസ്ത്ര മ്യൂസിയമല്ല, മത കേന്ദ്രമാണ്; അവിടെ ഭരണഘടനാ ധാര്‍മികത പ്രയോഗിക്കേണ്ടതില്ലെന്ന് അഭിഷേക് സിങ്‌വി
ശബരിമല ശാസ്ത്ര മ്യൂസിയമല്ല, മത കേന്ദ്രമാണ്; അവിടെ ഭരണഘടനാ ധാര്‍മികത പ്രയോഗിക്കേണ്ടതില്ലെന്ന് അഭിഷേക് സിങ്‌വി

ന്യൂഡല്‍ഹി: മതപരമായ കാര്യങ്ങളില്‍ ഭരണഘടനാ ധാര്‍മികത പ്രയോഗിക്കുമ്പോള്‍ അങ്ങേയറ്റം ജാഗ്രത വേണമെന്ന് പ്രയാര്‍ ഗോപാലകൃഷ്ണനു വേണ്ടി ഹാജരായ മനു അഭിഷേക് സിങ്വി സുപ്രിം കോടതിയില്‍. ഭരണഘടനാ ധാര്‍മികത പ്രയോഗിക്കുമ്പോള്‍ ഭക്തരുടെ വ്യക്തിപരമായ ധാര്‍മികത കൂടി പരിഗണിക്കേണ്ടതുണ്ടെന്ന് അഭിഷേക് സിങ്വി ചൂണ്ടിക്കാട്ടി. 

ഏറെ വൈവിധ്യങ്ങളുള്ള മതമാണ് ഹിന്ദുമതം. അത്തരമൊരു മതത്തിലെ അനിവാര്യമായ ആചാരങ്ങള്‍ അന്വേഷിക്കുന്നതില്‍ കാര്യമില്ല. എല്ലാ ആചാരങ്ങളെയും അനിവാര്യമായ ആചാരങ്ങളായി തന്നെ കണക്കാക്കണം. ശബരിമലയിലെ ആചാരങ്ങള്‍ ആ ക്ഷേത്രത്തിന്റെ പ്രത്യേകത കൊണ്ടാണ്. പ്രതിഷ്ഠ നൈഷ്ഠിക ബ്രഹ്മചാരിയാണ് എന്നതിന്റെ അടിസ്ഥാനത്തിലാണ് യുവതികള്‍ക്കു പ്രവേശന നിയന്ത്രണമുള്ളത്. യുവതീ പ്രവേശനം അനുവദിച്ച വിധിയില്‍ ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര മാത്രമാണ് ഗൗരവത്തോടെ ഈ കാര്യം പരാമര്‍ശിച്ചതെന്ന് അഭിഷേക് സിങ് വി ചൂണ്ടിക്കാട്ടി. 

വിശ്വാസത്തില്‍ യുക്തി തിരയേണ്ടതില്ല. ശബരിമല ശാസ്ത്ര മ്യൂസിയമല്ല, മത കേന്ദ്രമാണ്. അതില്‍ ഭരണഘടനാ ധാര്‍മികത പ്രയോഗിക്കേണ്ടതില്ലെന്ന് അഭിഷേക് സിങ്വി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com