ചൈത്ര തെരേസാ ജോണിനെതിരെ മുഖ്യമന്ത്രി; 'രാഷ്ട്രീയ പ്രവര്‍ത്തകരെ ഇകഴ്ത്തിക്കാട്ടാന്‍ ശ്രമം'

ചൈത്ര തെരേസാ ജോണിനെതിരെ മുഖ്യമന്ത്രി; 'രാഷ്ട്രീയ പ്രവര്‍ത്തകരെ ഇകഴ്ത്തിക്കാട്ടാന്‍ ശ്രമം'

രാഷ്ട്രീയ പ്രവര്‍ത്തകരെ ഇകഴ്ത്തിക്കാട്ടാന്‍ ശ്രമം നടക്കുന്നുണ്ടെന്നും റെയ്ഡ് അത്തരമൊരു നീക്കത്തിന്റെ ഭാഗമാണെന്നും മുഖ്യമന്ത്രി പറഞ്ഞു
Published on

തിരുവനന്തപുരം: സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫിസില്‍ റെയ്ഡ് നടത്തിയ ഡിസിപി ചൈത്ര തെരേസാ ജോണിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. രാഷ്ട്രീയ പ്രവര്‍ത്തകരെ ഇകഴ്ത്തിക്കാട്ടാന്‍ ശ്രമം നടക്കുന്നുണ്ടെന്നും റെയ്ഡ് അത്തരമൊരു നീക്കത്തിന്റെ ഭാഗമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. നിയമസഭയില്‍ പ്രതിപക്ഷ നേതാവ് അവതരിപ്പിച്ച സബ്മിഷനു മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

രാഷ്ട്രീയ പാര്‍ട്ടികളുടെ ഓഫിസുകള്‍ ജനാധിപത്യത്തിന്റെ ഭാഗമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. സാധാരണ ഗതിയില്‍ പാര്‍ട്ടി ഓഫിസുകള്‍ റെയ്ഡിനു വിധേയമാക്കാറില്ല. പാര്‍ട്ടികള്‍ അന്വേഷണത്തോടു സഹകരിക്കാറുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. വ്യത്യസ്തമായ സമീപനം സ്വീകരിച്ചാല്‍ യുക്തമായ നടപടിയെടുക്കും. ചൈത്രയ്‌ക്കെതിരെ സിപിഎമ്മിന്റെ പരാതിയില്‍ എഡിജിപി അന്വേഷണം നടത്തുന്നുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു. എല്ലാ പാര്‍ട്ടികളും സ്വതന്ത്രമായി പ്രവര്‍ത്തിക്കാനാവണം എന്നതാണ് സര്‍ക്കാര്‍ നിലപാടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സിപിഎം ഓഫിസില്‍ നടത്തിയ റെയ്ഡ് നിയമപരമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ചൈത്രയ്‌ക്കെതിരെ നടപടിയെടുക്കുന്നത് യുവ ഓഫിസര്‍മാരുടെ ആത്മവീര്യം കെടുത്തുമെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com