1000 കോടിയുടെ രണ്ടാം കുട്ടനാട് പാക്കേജ്  ; കൊച്ചിയില്‍ അമരാവതി മാതൃകയില്‍ ടൗണ്‍ഷിപ്പുകള്‍

കൊച്ചിയില്‍ അമരാവതി മാതൃകയില്‍ ടൗണ്‍ഷിപ്പുകള്‍ ആരംഭിക്കും. കൊച്ചി-കോയമ്പത്തൂര്‍ വ്യാവസായ ഇടനാഴി സ്ഥാപിക്കും
1000 കോടിയുടെ രണ്ടാം കുട്ടനാട് പാക്കേജ്  ; കൊച്ചിയില്‍ അമരാവതി മാതൃകയില്‍ ടൗണ്‍ഷിപ്പുകള്‍

തിരുവനന്തപുരം : കുട്ടനാട് ശുചീകരണത്തിന് പ്രത്യേക പാക്കേജ് ധനമന്ത്രി ഡോ. തോമസ് ഐസക്ക് പ്രഖ്യാപിച്ചു. 1000 കോടിയുടെ രണ്ടാം കുട്ടനാട് പാക്കേജാണ് മന്ത്രി പ്രഖ്യാപിച്ചത്. കുട്ടനാടില്‍ പ്രളയക്കെടുതി നേരിടുന്നതിനുള്ള പദ്ധതികള്‍ പ്രാവര്‍ത്തികമാക്കും. ഹെലികോപ്ടര്‍ ഇറങ്ങുന്നതിനുള്ള സൗകര്യവും, വളര്‍ത്തുമൃഗങ്ങളെ സംരക്ഷിക്കുന്നതിനുമുള്ള സൗകര്യങ്ങള്‍ ഉറപ്പാക്കും. കിഫ്ബിയില്‍ നിന്നുള്ള സഹായം പദ്ധതികള്‍ക്ക് ഉപയോഗിക്കും. 

തോട്ടപ്പിള്ളി സ്പില്‍വേയുടെ ആഴവും വീതിയും കൂട്ടാന്‍ 49 കോടി രൂപ വകയിരുത്തി. കുട്ടനാട്ടിലെ പൊതു സ്ഥാപനങ്ങല്‍ പ്രളയക്കെടുതി നേരിടാനുതകുന്ന തരത്തില്‍ പുനര്‍നിര്‍മ്മിക്കും. കുട്ടനാട് 16 കോടിയുടെ താറാവ് ബ്രീഡിംഗ് ഫാം ആരംഭിക്കുമെന്നും ധനമന്ത്രി പറഞ്ഞു. 

കൊച്ചിയില്‍ അമരാവതി മാതൃകയില്‍ ടൗണ്‍ഷിപ്പുകള്‍ ആരംഭിക്കും. കൊച്ചി-കോയമ്പത്തൂര്‍ വ്യാവസായ ഇടനാഴി സ്ഥാപിക്കും. തീരദേശ റോഡുകല്‍ക്ക് 200 കോടി അനുവദിക്കും. കണ്ണൂര്‍ വിമാനത്താവളത്തോട് അനുബന്ധിച്ച് വ്യവസായ പാര്‍ക്ക് ആരംഭിക്കും. സിയാല്‍ മാതൃകയില്‍ ടയര്‍ കമ്പനി ആരംഭിക്കുമെന്നും ധനമന്ത്രി പറഞ്ഞു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com