കോവളത്ത് കണ്ടത് ചാരവിമാനമോ?; കെട്ടിച്ചമച്ച കഥയോ?, ദുരൂഹത

കോവളം തീരത്ത് പരിഭ്രാന്തി പരത്തി പറന്ന അജ്ഞാത ഡ്രോണുമായി ബന്ധപ്പെട്ട ദുരൂഹത തുടരുന്നു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: കോവളം തീരത്ത് പരിഭ്രാന്തി പരത്തി പറന്ന അജ്ഞാത ഡ്രോണുമായി ബന്ധപ്പെട്ട ദുരൂഹത തുടരുന്നു. ഇതുമായി ബന്ധപ്പെട്ട് രഹസ്യാന്വേഷണവിഭാഗവും കേന്ദ്ര ഏജന്‍സികളും അന്വേഷണം തുടങ്ങിയെങ്കിലും വ്യക്തത വന്നിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. 

സിനിമാ സംഘം ഉപയോഗിക്കുന്ന ഹെലികാം ആണോ എന്നത് അടക്കമുളള ചോദ്യങ്ങളാണ് ഉയരുന്നത്. അല്ലെങ്കില്‍ സൂപ്പര്‍ മൂണും ദിനരാത്രങ്ങള്‍ ഒരേ പോലെ വരുന്ന ഇക്യൂനോക്‌സും ഒരേ ദിവസം വന്ന രാത്രിയില്‍ കൃത്രിമമായി സൃഷ്ടിച്ച കഥയാണോ എന്നതും അന്വേഷണവിഭാഗം പരിശോധിക്കുന്നുണ്ട്. തന്ത്രപ്രധാന മേഖലകള്‍ നിരീക്ഷിക്കാന്‍ അയച്ച ചാരക്കണ്ണുളള അജ്ഞാത ഡ്രോണ്‍ ആണ് എന്ന വാദവും അന്വേഷണവിഭാഗം പൂര്‍ണമായും തളളുന്നില്ല. ഈ നിലയിലും അന്വേഷണം പുരോഗമിക്കുകയാണ്. എങ്കിലും സത്യാവസ്ഥ കണ്ടെത്താന്‍ കഴിയാത്തത് അന്വേഷണവിഭാഗത്തെ കുഴക്കുന്നുണ്ട്. 

കോവളം സമുദ്രാ ബീച്ചിന് സമീപം കഴിഞ്ഞദിവസം രാത്രി 12.55ന് നൈറ്റ് പട്രോള്‍ പൊലീസ് സംഘമാണ് ഡ്രോണ്‍ ക്യാമറ പറക്കുന്നത് ആദ്യം കണ്ടത്. സമുദ്രാബീച്ചിലും പരിസരത്തും നിരീക്ഷണത്തിലായിരുന്ന കണ്‍ട്രോള്‍ റൂം പൊലീസ് സംഘം രാത്രിയില്‍ സ്‌കൂട്ടറിന്റെ ഇരമ്പല്‍ പോലെയുള്ള ശബ്ദം കേട്ട് നടത്തിയ തെരച്ചിലിലാണ് ആകാശത്ത് ഡ്രോണ്‍ ക്യാമറ പറക്കുന്നതായി തിരിച്ചറിഞ്ഞത്.

വ്യാഴാഴ്ച രാത്രി ബഹിരാകാശത്ത് അപൂര്‍വ്വ കാഴ്ചയാണ് ദൃശ്യമായത്. സൂപ്പര്‍ മൂണും ദിനരാത്രങ്ങള്‍ ഒരേ പോലെ വരുന്ന സ്പ്രിംഗ് ഇക്യൂനോക്‌സും ഒരേ ദിവസം വരുന്ന അപൂര്‍വ്വ കാഴ്ചയാണ് കണ്ണുകള്‍ക്ക് വിരുന്നൊരുക്കിയത്. പതിനൊന്ന് വര്‍ഷം കൂടുമ്പോഴാണ് ഈ അപൂര്‍വ്വ പ്രതിഭാസം സംഭവിക്കാറ്. ഇതിന് രണ്ടു മണിക്കൂറിന് ശേഷം വിക്രം സാരാഭായ് സ്‌പേസ് റിസര്‍ച്ച് സെന്ററിലെ സുരക്ഷാവിഭാഗം ജീവനക്കാരനും ഡ്രോണ്‍ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് പരിഭ്രാന്തി പരന്നത്. 

നേരത്തെ ബീച്ചിലോ പരിസരത്തോ ആരെങ്കിലും ഓപ്പറേറ്റ് ചെയ്യുന്നതാകുമെന്ന് കരുതി അവിടം അരിച്ചുപെറുക്കിയെങ്കിലും ആരെയും കണ്ടെത്താന്‍ കഴിഞ്ഞില്ല. ബീച്ചില്‍ നിന്ന് തീരം കേന്ദ്രീകരിച്ച് ഡ്രോണ്‍ വടക്കുഭാഗത്തേക്ക് നീങ്ങിയതോടെ പൊലീസ് കണ്‍ട്രോള്‍ റൂമില്‍ നിന്ന് എയര്‍ പോര്‍ട്ടിലേക്ക് അലര്‍ട്ട് സന്ദേശം നല്‍കി. തുടര്‍ന്ന് രണ്ടുമണിക്കൂറിന്‌ശേഷം പുലര്‍ച്ചെ 2.55 ഓടെ തുമ്പയിലെ വിഎസ്എസ്‌സിയുടെ മെയിന്‍ സ്‌റ്റേഷന് മുകള്‍ ഭാഗത്തായി ഡ്രോണ്‍ പറക്കുന്നത് സുരക്ഷാ ചുമതലയുള്ള സിഐഎസ്എഫ് ജീവനക്കാര്‍ കണ്ടെത്തുകയായിരുന്നു.

എന്നാല്‍ ഡ്രോണ്‍ കാമറ വിഎസ്എസ്‌സി പരിസരത്ത് പ്രവേശിച്ചതിന്റെ ദൃശ്യങ്ങള്‍ വിഎസ്എസ്‌സിയുടെ സുരക്ഷാ ക്യാമറകളില്‍ പതിഞ്ഞിട്ടില്ല.വിക്രം സാരാഭായ് സ്‌പേസ് റിസര്‍ച്ച് സെന്ററില്‍ അര്‍ധരാത്രി ഡ്രോണ്‍ പ്രവേശിച്ചതോടെയാണ് സംഭവം ദുരൂഹതയ്ക്കിടയാക്കിയത്. ഈ സാഹചര്യത്തിലാണ് ഇന്റലിജന്‍സ് ഉള്‍പ്പടെയുള്ള ഏജന്‍സികള്‍ അന്വേഷണം നടത്തുന്നത്.

മുക്കുന്നിമലയിലെ വ്യോമസേന സ്റ്റേഷനില്‍ സ്ഥാപിച്ചിട്ടുളള റഡാറുകളില്‍ ഇത് പതിഞ്ഞിട്ടില്ലെന്ന് സംസ്ഥാന രഹസ്യാന്വേഷണവിഭാഗം പറയുന്നു. കൂടാതെ തിരുവനന്തപുരം വിമാനത്താവളത്തിന്റെ ശ്രദ്ധയിലും ഇത് പെട്ടിട്ടില്ല. വ്യോമസേനയുടെ റഡാര്‍ ശേഷി കൂടിയതാണ് എന്നും രഹസ്യാന്വേഷണവിഭാഗം വിശദീകരിക്കുന്നു. സിനിമ സംഘം ഉപയോഗിക്കുന്ന ഹെലികാം ആയിരിക്കും നൈറ്റ് പട്രോള്‍ സംഘത്തിന്റെ ശ്രദ്ധയില്‍പ്പെട്ടതെന്ന നിഗമനത്തിലാണ് സ്‌പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com