ജനറേറ്ററുകളും വാട്ടർകാനും ശേഖരിച്ചു: ഫ്ലാറ്റ് ഒഴിയാൻ ഭാവമില്ലാതെ ഉടമകൾ

ജനറേറ്ററുകളും വാട്ടർകാനും ശേഖരിച്ചു: ഫ്ലാറ്റ് ഒഴിയാൻ ഭാവമില്ലാതെ ഉടമകൾ

ജ​ല​വി​ത​ര​ണം വി​ച്ഛേ​ദി​ക്കാ​ൻ വാ​ട്ട​ർ അ​ഥോ​റി​റ്റി​ക്കു മ​ര​ട് ന​ഗ​ര​സ​ഭ നേ​ര​ത്തെ ക​ത്തു ന​ൽ​കി​യി​രു​ന്നു.

കൊ​ച്ചി: താമസക്കാരെ ഒഴിപ്പിക്കുന്നതിന്റെ ഭാ​ഗമായി കൊച്ചി മരട് ഫ്ലാറ്റുകളിലെ വൈ​ദ്യു​തി ബ​ന്ധ​വും വെ​ള്ള​വും ഇന്ന് രാവിലെയാണ് വി​ച്ഛേ​ദിച്ചത്. ഇങ്ങനെയൊക്കെയാണെങ്കിലും ഒ​ഴി​യാ​ൻ ത​യാ​റ​ല്ലെ​ന്ന ഉറച്ച നിലപാടിലാണ് ഫ്ലാ​റ്റ് ഉ​ട​മ​ക​ൾ . ഡീ​സ​ൽ ജ​ന​റേ​റ്റ​റു​ക​ളും വ​ലി​യ കാ​നു​ക​ളി​ലും മ​റ്റും കു​ടി​വെ​ള്ള​വും എ​ത്തി​ച്ചാ​ണു ഫ്ളാ​റ്റ് ഉ​ട​മ​ക​ൾ പ്ര​തി​ഷേ​ധം തു​ട​രാ​ൻ തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്.

തീ​ര​നി​യ​മ ലം​ഘ​ന​ത്തി​ന്‍റെ പേ​രി​ൽ പൊ​ളി​ച്ചു​നീ​ക്കാ​ൻ സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വി​ട്ട മ​ര​ടി​ലെ ഫ്ളാ​റ്റു​ക​ളി​ലെ കു​ടി​വെ​ള്ള വി​ത​ര​ണ​വും വൈ​ദ്യു​തി​ബ​ന്ധ​വും വി​ച്ഛേ​ദി​ച്ചി​രു​ന്നു. മൂ​ന്നു ഫ്ളാ​റ്റു​ക​ളി​ലെ കു​ടി​വെ​ള്ള വി​ത​ര​ണ​മാ​ണു നി​ർ​ത്തി​യ​ത്. വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ചെ നാ​ലു ഫ്ളാ​റ്റു​ക​ളി​ലെ​യും വൈ​ദ്യു​തി​ബ​ന്ധം കെഎ​സ്ഇ​ബി വി​ച്ഛേ​ദി​ച്ചു. 

ഫ്ളാ​റ്റി​നു മു​ന്നി​ൽ ഉ​ട​മ​ക​ൾ പ്ര​തി​ഷേ​ധം തു​ട​രു​ക​യാ​ണ്. സ്ഥ​ല​ത്തു വ​ൻ പോ​ലീ​സ് സ​ന്നാ​ഹ​വും നി​ല​യു​റ​പ്പി​ച്ചി​ട്ടു​ണ്ട്. ജ​ല​വി​ത​ര​ണം വി​ച്ഛേ​ദി​ക്കാ​ൻ വാ​ട്ട​ർ അ​ഥോ​റി​റ്റി​ക്കു മ​ര​ട് ന​ഗ​ര​സ​ഭ നേ​ര​ത്തെ ക​ത്തു ന​ൽ​കി​യി​രു​ന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com