കോഴിക്കോട് ഒമൈക്രോണ്‍ ആശങ്ക, യുകെയില്‍ നിന്ന് വന്നയാള്‍ക്ക് കോവിഡ്; സ്രവം പരിശോധനയ്ക്ക്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 03rd December 2021 02:42 PM  |  

Last Updated: 03rd December 2021 02:42 PM  |   A+A-   |  

covid cases in kerala

പ്രതീകാത്മക ചിത്രം

 

കോഴിക്കോട് : രാജ്യത്ത് ഒമൈക്രോണ്‍ ആശങ്ക നിലനില്‍ക്കേ, യുകെയില്‍ നിന്ന് വന്നയാള്‍ക്ക് കോഴിക്കോട് കോവിഡ് സ്ഥിരീകരിച്ചു. ഇയാളുടെ സ്രവം വിദഗ്ധ പരിശോധനയ്ക്കായി അയച്ചതായി കോഴിക്കോട് ഡിഎംഒ അറിയിച്ചു.

21ന് യുകെയില്‍ നിന്ന് വന്നയാള്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. രോഗിയുടെ അമ്മയ്ക്കും രോഗം ബാധിച്ചിട്ടുണ്ട്. ഇരുവരും ചികിത്സയിലാണ്. ഇയാളുടെ സമ്പര്‍ക്കപ്പട്ടികയിലുള്ളവരെ സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറ്റിയതായും ഡിഎംഒ അറിയിച്ചു.

ഇയാള്‍ക്ക് നാലുജില്ലകളില്‍ സമ്പര്‍ക്കമുണ്ട്. സമ്പര്‍ക്കപ്പട്ടികയിലുള്ളവരെയെല്ലാം കണ്ടെത്തി സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറ്റിയിട്ടുണ്ട്. മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചതായും ഡിഎംഒ അറിയിച്ചു.

ബീച്ച് ആശുപത്രിയില്‍ വേണ്ട ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ഒമൈക്രോണ്‍ ഭീതി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സ്രവം ജനിതക ശ്രേണീകരണ പരിശോധനയ്ക്കായി അയച്ചതായും ഡിഎംഒ മാധ്യമങ്ങളോട് പറഞ്ഞു.