സിഗ്നൽ തകരാർ; കോട്ടയം പാതയിൽ ട്രെയിനുകൾ പിടിച്ചിട്ടു
By സമകാലിക മലയാളം ഡെസ്‌ക് | Published: 09th December 2021 08:37 PM |
Last Updated: 09th December 2021 08:37 PM | A+A A- |

പ്രതീകാത്മക ചിത്രം
കോട്ടയം: കുറുപ്പുന്തറയിൽ റെയിൽവേ സിഗ്നൽ തകരാറിനെത്തുടർന്നു കോട്ടയം പാതയിൽ ഗതാഗത തടസം. ട്രെയിനുകൾ പിടിച്ചിട്ടു.
തിരുവനന്തപുരത്തിനുള്ള കേരള എക്സ്പ്രസ്, ചെന്നൈയ്ക്കുള്ള തിരുവനന്തപുരം ചെന്നൈ മെയിൽ, തിരുവനന്തപുരത്തിനുള്ള വേണാട് എക്സ്പ്രസ്, കണ്ണൂരിനുള്ള ജനശതാബ്ദി എക്സ്പ്രസ് തുടങ്ങിയ ട്രെയിനുകൾ പിടിച്ചിട്ടു.