ചുമട്ടു തൊഴിലിന്റെ കാലം കഴിഞ്ഞു, നിര്‍ത്തലാക്കേണ്ട സമയം അതിക്രമിച്ചതായി ഹൈക്കോടതി 

ചുമട്ടുതൊഴിലിന്റെ കാലം കഴിഞ്ഞതായി ചൂണ്ടിക്കാണിച്ച് ജസ്റ്റിസ് ദേവൻ രാമചന്ദ്രനാണ് നശിതമായ വിമർശനം ഉന്നയിച്ചത്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം


കൊച്ചി: ചുമട്ട് തൊഴിൽ നിർത്തലാക്കേണ്ട സമയം അതിക്രമിച്ചതായി ഹൈക്കോടതി. ചുമട്ടുതൊഴിലിന്റെ കാലം കഴിഞ്ഞതായി ചൂണ്ടിക്കാണിച്ച് ജസ്റ്റിസ് ദേവൻ രാമചന്ദ്രനാണ് നശിതമായ വിമർശനം ഉന്നയിച്ചത്. 

ഭൂതകാലത്തിൻറെ ശേഷിപ്പ് മാത്രമാണ് ഇന്ന് ചുമട്ടു തൊഴിലും തൊഴിലാളികളും. അടിമകളെ പോലെയാണ് കഠിനാധ്വാനികളായ ചുമട്ടു തൊഴിലാളികൾ ഇപ്പോൾ.  നേരത്തെ സെപ്ടിക് മാലിന്യങ്ങൾ നീക്കം ചെയ്യാനും ഇത്തരം ടാങ്കുകൾ വൃത്തിയാക്കാനും മനുഷ്യനെ ഉപയോഗിച്ചിരുന്നു. സമാന രീതിയിലാണ് ചുമടെടുക്കാൻ ഇപ്പോൾ മനുഷ്യനെ ഉപയോഗിക്കുന്നത്. 

ലോകത്ത് കേരളത്തിൽ മാത്രമാകും ചുമട്ടു തൊഴിൽ ശേഷിക്കുന്നുണ്ടാകൂ

ഇവരിൽ ഭൂരിപക്ഷം പേരും നന്മയുള്ളവരാണെങ്കിലും ഈ തൊഴിൽ ചെയ്ത് ജീവിതം നശിച്ചിരിക്കുകയാണ്. 50-60 വയസ് കഴിയുന്നതോടെ ആരോഗ്യം നശിച്ച് ജീവിതമില്ലാത്ത അവസ്ഥയിലേക്കെത്തിയിരിക്കുകയാണ് അവർ. ലോകത്ത് കേരളത്തിൽ മാത്രമാകും ചുമട്ടു തൊഴിൽ ശേഷിക്കുന്നുണ്ടാകൂ. ചുമട്ടു തൊഴിലാളി നിയമം തന്നെ കാലഹരണപ്പെട്ടു കഴിഞ്ഞു.  

ഇനിയെങ്കിലും ഈ സ്ഥിതി മാറണം. ചുമട്ടു തൊഴിൽ നിർത്തലാക്കുകയും തൊഴിലാളികളെ പുനരധിവസിപ്പിക്കുകയും വേണം. ചുമടെടുക്കാൻ യന്ത്രങ്ങൾ ഉപയോഗിക്കണം. ഇവ കൈകാര്യം ചെയ്യാൻ തൊഴിലാളികളെ പരിശീലിപ്പിക്കുകയും വേണമെന്നും കോടതി പരാമർശിച്ചു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com