സന്നിധാനത്ത് രാത്രിയിൽ തങ്ങാം; പമ്പയിൽ കുളിക്കാം; ശബരിമലയിൽ കൂടുതൽ ഇളവുകൾ

സന്നിധാനത്ത് രാത്രിയിൽ തങ്ങാം; പമ്പയിൽ കുളിക്കാം; ശബരിമലയിൽ കൂടുതൽ ഇളവുകൾ
ഫയല്‍ചിത്രം
ഫയല്‍ചിത്രം

തിരുവനന്തപുരം: ശബരിമലയിൽ തീർത്ഥാടകർക്ക് കൂടുതൽ ഇളവുകൾ അനുവ​ദിച്ച് സർക്കാർ. കോവിഡ് വ്യാപനം കുറയുന്ന സാഹചര്യത്തിലാണ് ഇളവുകൾ നൽകാൻ തീരുമാനിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനുമായി ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ നടത്തിയ ചർച്ചയിലാണ് ഇളവുകൾ തീരുമാനിച്ചത്.   

പമ്പയിൽ നിന്ന് നീലിമല, അപ്പാച്ചിമേട്, മരക്കൂട്ടം വഴിയുള്ള പരമ്പരാഗത പാത തുറക്കും. സന്നിധാനത്ത് രാത്രി തങ്ങാൻ അനുമതി നൽകാനും തീരുമാനമായിട്ടുണ്ട്. ഇതിനായി 500 മുറികളും സജ്ജമാക്കി. നീലിമലയിലും അപ്പാച്ചിമേട്ടിലും പ്രാഥമിക ചികിത്സാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. 

പമ്പയിൽ കുളിക്കാനും ബലിതർപ്പണത്തിനും അനുമതി നൽകും. പമ്പയിലെ അതതു ദിവസങ്ങളിലെ ജല നിരപ്പ് വിലയിരുത്തി ജില്ലാ ഭരണക്കൂടമാണ് ഇക്കാര്യത്തിൽ തീരുമാനം എടുക്കുക. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com