'ആളുകളുടെ കാല്‍ വെട്ടിയെടുത്ത് നടുറോഡില്‍ എറിയുന്നു, ഭീതിദം; എവിടേക്കാണ് നമ്മുടെ പോക്ക്?'

ഇതര സംസ്ഥാനങ്ങളില്‍നിന്നുള്ള അന്‍പതു ലക്ഷത്തിലേറെ പേര്‍ സംസ്ഥാനത്ത് ജോലി ചെയ്യുന്നുണ്ട്. എന്നാല്‍ ഇവിടത്തുകാര്‍ക്കു ജോലിയില്ലാത്ത സ്ഥിതിയുണ്ട്
ഹൈക്കോടതി /ഫയല്‍ ചിത്രം
ഹൈക്കോടതി /ഫയല്‍ ചിത്രം

കൊച്ചി: ''ആളുകളുടെ കാല്‍ വെട്ടിയെടുക്കുന്നു, അതു നടുറോഡില്‍ എറിയുന്നു, എത്ര ഭീതിദമായ സാഹചര്യമാണിത്? എവിടേക്കാണ് നമ്മുടെ പോക്ക്?''- ചോദ്യം ഹൈക്കോടതിയുടേതാണ്. കഴിഞ്ഞ ദിവസം പന്ത്രണ്ടു പേര്‍ ചേര്‍ന്ന ഒരാളെ വെട്ടിക്കൊന്ന് കാല്‍ വെട്ടി നടുറോഡില്‍ എറിഞ്ഞതു പരാമര്‍ശിച്ചാണ്, മറ്റൊരു കേസിന്റെ വാദത്തിനിടെ കോടതി ചോദ്യമുന്നയിച്ചത്. 

ഭീതിപ്പെടുത്തുന്ന സാഹചര്യമാണ് സംസ്ഥാനത്തെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു. അവര്‍ മയക്കുമരുന്നിന് അടിമകളായിരിക്കാം. എവിടേക്കാണ് നമ്മുടെ പോക്കെന്ന് ചിന്തിക്കണമെന്ന് കോടതി പറഞ്ഞു. 

പട്ടിക വിഭാഗക്കാര്‍ക്കു ഭൂമി അനുവദിക്കുന്നതുമായി ബന്ധപ്പെട്ട ഒരു കൂട്ടം ഹര്‍ജികള്‍ പരിഗണിക്കുന്നതിനിടെയാണ്, കോടതി കഴിഞ്ഞ ദിവസം നടന്ന കൊലപാതകം പരാമര്‍ശിച്ചത്. 

എല്ലാവര്‍ക്കും വീടു നല്‍കുമെന്ന് സര്‍ക്കാര്‍ പറയുന്നുണ്ട്. എന്നാല്‍ അവരുടെ ഉപജീവനം സര്‍ക്കാര്‍ എങ്ങനെ ഉറപ്പാക്കുമെന്ന് കോടതി ചോദിച്ചു. ഇതര സംസ്ഥാനങ്ങളില്‍നിന്നുള്ള അന്‍പതു ലക്ഷത്തിലേറെ പേര്‍ സംസ്ഥാനത്ത് ജോലി ചെയ്യുന്നുണ്ട്. എന്നാല്‍ ഇവിടത്തുകാര്‍ക്കു ജോലിയില്ലാത്ത സ്ഥിതിയുണ്ട്. ഇതാണ് യുവാക്കളെ മയക്കുമരുന്നിലും കുറ്റകൃത്യത്തിലും എത്തിക്കുന്നതെന്ന് കോടതി അഭിപ്രായപ്പെട്ടു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com