ശബരിമലയിൽ കൂടുതൽ ഇളവുകൾ വേണം; പരമ്പരാഗത പാത തുറക്കണം; സർക്കാരിനെ സമീപിക്കുമെന്ന് ദേവസ്വം ബോർഡ്

ശബരിമലയിൽ കൂടുതൽ ഇളവുകൾ വേണം; പരമ്പരാഗത പാത തുറക്കണം; സർക്കാരിനെ സമീപിക്കുമെന്ന് ദേവസ്വം ബോർഡ്
ശബരിമല , ഫയല്‍ചിത്രം
ശബരിമല , ഫയല്‍ചിത്രം

തിരുവനന്തപുരം: ശബരിമല തീർത്ഥാടകർക്കായി പരമ്പരാഗത കാനന പാത തുറക്കുന്നതിനായി വീണ്ടും സംസ്ഥാന സർക്കാരിനെ സമീപിക്കുമെന്ന് ദേവസ്വം ബോർഡ്. ശബരിമല സന്നിധാനത്ത് ദർശനത്തിന് എത്തിയ തീർത്ഥാടകർക്ക് ആർക്കും ഇതുവരെ കോവിഡ് സ്ഥിരീകരിക്കാത്ത സാഹചര്യത്തിൽ കൂടുതൽ ഇളവ് വേണമെന്നു ആവശ്യപ്പെടുമെന്നും പ്രസിഡന്റ് കെ അനന്തഗോപൻ വ്യക്തമാക്കി. 

രണ്ട് ഡോസ് വാക്സിൻ എടുത്തവർക്കും കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവർക്കും ബുക്ക് ചെയ്യാതെ തന്നെ ദർശനത്തിന് അനുമതി നൽകണമെന്ന് ദേവസ്വം ബോർഡ് സർക്കാരിനോട് ആവശ്യപ്പെടും.

അതിനിടെ ശബരിമല സന്നിധാനത്തെ വരുമാനം 50 കോടി കവിഞ്ഞു. അരവണ വിറ്റ ഇനത്തിലാണ് ഏറ്റവും കൂടുതൽ വരുമാനം ലഭിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com