സില്‍വര്‍ ലൈന്‍ പദ്ധതി : യുഡിഎഫിന്റെ ജനകീയ മാര്‍ച്ചും ധര്‍ണയും ഇന്ന്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 18th December 2021 08:18 AM  |  

Last Updated: 18th December 2021 08:18 AM  |   A+A-   |  

silver line project

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ യുഡിഎഫിന്റെ പ്രതിഷേധം ഇന്ന്. സംസ്ഥാന വ്യാപകമായി ജനകീയ മാര്‍ച്ചും ധര്‍ണയും നടത്തും.  സെക്രട്ടേറിയറ്റിന് മുന്നിലും സിൽവർ ലൈൻ  പാത കടന്നു പോകുന്ന 10 ജില്ലകളിലെ കലക്ടറേറ്റുകൾക്ക് മുന്നിലുമാണ് സമരം.  

രാവിലെ 10 മണി മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെയാണ് ജനകീയ മാര്‍ച്ചും ധര്‍ണയും നടത്തുന്നത്. മാര്‍ച്ചിന്റെ സംസ്ഥാനതല ഉദ്ഘാടനം എറണാകുളം കലക്ടറേറ്റിനു മുന്നില്‍ പ്രതിപക്ഷനേതാവ് വി ഡി സതീശന്‍  നിര്‍വഹിക്കും. അനൂപ് ജേക്കബ് എംഎൽഎ സമരപ്രഖ്യാപനം നടത്തും.

 സെക്രട്ടറിയേറ്റിന് മുന്നിലെ സമരം കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ ഉദ്ഘാടനം ചെയ്യും. യുഡിഎഫ് നിലപാടിനൊപ്പം നില്‍ക്കാത്ത ശശി തരൂരിന്റെ അഭിപ്രായപ്രകടനം വിവാദമായതിനിടെയാണ് സമരം. ശശി തരൂരിന്റെ വിലപാട് പാർട്ടി പരിശോധിക്കുമെന്ന് വി ഡി സതീശൻ വ്യക്തമാക്കിയിരുന്നു.