മണിയൻപിള്ള രാജുവും ശ്വേത മേനോനും വൈസ് പ്രസിഡന്റുമാർ, ആശ ശരത്ത് പരാജയപ്പെട്ടു; 'അമ്മ' തെരഞ്ഞെടുപ്പ് ഫലം 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 19th December 2021 05:45 PM  |  

Last Updated: 19th December 2021 05:45 PM  |   A+A-   |  

AMMA_election

ഫയല്‍ ചിത്രം

 

കൊച്ചി: താരസംഘടനയായ 'അമ്മ'യുടെ തെരഞ്ഞെടുപ്പ് പൂർത്തിയായി. മോഹൻലാൽ പ്രസിഡന്റായുള്ള സംഘടനയുടെ വൈസ് പ്രസിഡന്റുമാരായി മണിയൻപിള്ള രാജുവും ശ്വേത മേനോനും തെരഞ്ഞെടുക്കപ്പെട്ടു. നടി ആശ ശരത്ത് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മത്സരത്തിൽ പരാജയപ്പെട്ടു. 

എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് ഔദ്യോഗിക പാനലിനെതിരെ ലാൽ, വിജയ് ബാബു, നാസർ ലത്തീഫ് എന്നിവർ മത്സരിച്ചു. നാസർ ലത്തീഫ് പരാജയപ്പെട്ടു. അതേസമയം ഔദ്യോ​ഗിക പാനലിൽ നിന്ന് മത്സരിച്ച നിവിൻ പോളി, ഹണി റോസ് എന്നിവരും പരാജയപ്പെട്ടു. വിജയ് ബാബുവും ലാലും എക്സിക്യൂട്ടീവ് കമ്മറ്റിയിൽ അം​ഗങ്ങളായി. ബാബുരാജ്, ലാൽ, ലെന, മഞ്ജു പിള്ള, രചന നാരായണൻകുട്ടി, സുധീർ കരമന, സുരഭി ലക്ഷ്മി, ടിനി ടോം, ടോവിനോ തോമസ്, ഉണ്ണി മുകുന്ദൻ, വിജയ് ബാബു എന്നിവരാണ് 11 അംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് തെരെഞ്ഞെടുക്കപ്പെട്ടവർ. 

എഎംഎംഎ ചരിത്രത്തിൽ ആദ്യമായാണ് വോട്ടിംഗിലൂടെ ഭാരവാഹികളെ തെരഞ്ഞെടുക്കുന്നത്. നിലവിലെ പ്രസിഡന്റായ മോഹൻലാലും ജനറൽ സെക്രട്ടറി ഇടവേള ബാബുവും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ട്രഷറായി സിദ്ദിഖിനും ജോയിന്റ് സെക്രട്ടറി ജയസൂര്യക്കും എതിരാളികളുണ്ടായിരുന്നില്ല.