നിരോധനാജ്ഞയ്ക്കിടെ ആലപ്പുഴയിൽ ഗുണ്ടാ ആക്രമണം; യുവാവിന് വെട്ടേറ്റു 

വ്യക്തിവിരോധമാണ് കാരണമെന്നാണ് നി​ഗമനം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ആലപ്പുഴ: കനത്ത പൊലീസ് കാവലിനിടയിലും ആലപ്പുഴയിൽ ഗുണ്ടാ ആക്രമണം. ആര്യാട് സ്വദേശി വിമലിന് വെട്ടേറ്റു. ഇന്നലെ രാത്രിയാണ് ആക്രമണം നടന്നത്. ഗുണ്ടാ നേതാവ് ടെമ്പർ ബിനുവാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് പറയുന്നു. വ്യക്തിവിരോധമാണ് കാരണമെന്നാണ് നി​ഗമനം.

12 മണിക്കൂറിനിടെ രണ്ട് രാഷ്ട്രീയ കൊലപാതകങ്ങൾ നടന്നതിനെത്തുടർന്ന് ആലപ്പുഴയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കവെയാണ് ആക്രമണം ഉണ്ടായത്. ശനിയാഴ്ച രാത്രി എസ്ഡിപിഐ നേതാവ് മരിച്ചതിന് പിന്നാലെ സംഘർഷമുണ്ടാകാനുള്ള സാധ്യത തിരിച്ചറിയുന്നതിൽ പൊലീസ് പരാജയപ്പെട്ടെന്ന വിമർശനം ഉയരുന്നതിനിടെയാണ് ജില്ലയിൽ ഗുണ്ടാ ആക്രമണവും അരങ്ങേറിയത്. 

ശനിയാഴ്ച രാത്രിയായിരുന്നു നാടിനെ നടുക്കിയ ആദ്യ കൊലപാതകം ഉണ്ടായത്. എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാനെ ഒരുസംഘം റോഡിലിട്ട് വെട്ടിക്കൊന്നു. ഇതിന് പിന്നാലെ ഞായറാഴ്ച രാവിലെ ബിജെപി ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത് ശ്രീനിവാസനെ വീട്ടിൽ കയറി വെട്ടിക്കൊന്നു. എഡിജിപി വിജയ് സാഖറെയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷണം ഏറ്റെടുത്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com