ആലപ്പുഴ കൊലപാതകം: സമൂഹമാധ്യമ പോസ്റ്റുകള്‍ പൊലീസ് നിരീക്ഷിക്കുന്നു, ഗൂഢാലോചനയും അന്വേഷിക്കുമെന്ന് എഡിജിപി 

ആലപ്പുഴയിലെ ഇരട്ടക്കൊലപാതകത്തില്‍ അന്വേഷണത്തില്‍ പുരോഗതിയുണ്ടെന്ന് എഡിജിപി വിജയ് സാഖറേ
എഡിജിപി വിജയ് സാഖറേ മാധ്യമങ്ങളോട്, ടെലിവിഷന്‍ ചിത്രം
എഡിജിപി വിജയ് സാഖറേ മാധ്യമങ്ങളോട്, ടെലിവിഷന്‍ ചിത്രം

ആലപ്പുഴ: ആലപ്പുഴയിലെ ഇരട്ടക്കൊലപാതകത്തില്‍ അന്വേഷണത്തില്‍ പുരോഗതിയുണ്ടെന്ന് എഡിജിപി വിജയ് സാഖറേ. കൊലപാതകത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്നവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരികയാണ്. ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായാല്‍ മാത്രമേ കേസില്‍ കൂടുതല്‍ വ്യക്തത വരുകയുള്ളുവെന്നും വിജയ് സാഖറേ മാധ്യമങ്ങളോട് പറഞ്ഞു.

കേസില്‍ ലീഡ് കിട്ടിയിട്ടുണ്ട്. നിലവില്‍ അന്വേഷണം പ്രാഥമിക ഘട്ടത്തിലാണ്. കൊലപാതകത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്നവരെ ചോദ്യം ചെയ്ത് വരികയാണ്. ചോദ്യം ചെയ്യലിന്റെ അടിസ്ഥാനത്തില്‍ അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് കടക്കും. ബിജെപി നേതാവ് രഞ്ജിത്ത് ശ്രീനിവാസന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതികള്‍ സഞ്ചരിച്ചതെന്ന് കരുതുന്ന ബൈക്കുകള്‍ കണ്ടെത്തിയതായി എഡിജിപി സ്ഥിരീകരിച്ചു.

കേസില്‍ ഗൂഢാലോചന ഭാഗവും അന്വേഷിച്ച് വരികയാണ്. ഇരു കൊലപാതകവും അന്വേഷിക്കുന്നതിന് പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നല്‍കിയിട്ടുണ്ട്. അന്വേഷണം നല്ലരീതിയിലാണ് മുന്നോട്ടുപോകുന്നത്. ആലപ്പുഴയിലെ കൊലപാതകങ്ങള്‍ക്ക് പിന്നാലെ സമൂഹമാധ്യമങ്ങളില്‍ പ്രകോപനപരമായ പോസ്റ്റുകള്‍ ഇട്ടവരെ  നിരീക്ഷിക്കാന്‍ പ്രത്യേക സെല്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന കാര്യവും എഡിജിപി ഓര്‍മ്മിപ്പിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com