വീട്ടിൽ കയറി കതക് അടച്ചു, ഭാര്യയെ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തി; ഭർത്താവ് അറസ്റ്റിൽ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 23rd December 2021 07:25 AM  |  

Last Updated: 23rd December 2021 07:25 AM  |   A+A-   |  

CRIME NEWS

പ്രതീകാത്മക ചിത്രം

 

കൊല്ലം; ഭാര്യയെ വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്തിയ ഭർത്താവ് അറസ്റ്റിൽ  വിളക്കുപാറ കെട്ടുപ്ലാച്ചി കമ്പകത്തടം സുരേഷ് ഭവനിൽ സുധരാജപിള്ളയുടെയും ഗോമതിയമ്മയുടെയും മകൾ സുനിത  (37) ആണു കൊല്ലപ്പെട്ടത്. കൊലപാതകം നടത്തിയ ഭർത്താവ് സാം കുമാറിനെ (40) സംഭവസ്ഥലത്തു നിന്നു നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപിച്ചു. കൊല്ലം അഞ്ചലിലാണ് സംഭവമുണ്ടായത്.

ഭർത്താവിന്റെ പീഡനത്തെ തുടർന്നു മാതാപിതാക്കളുടെ സംരക്ഷണയിൽ താമസിച്ചു വരികയായിരുന്നു സുനിത. അതിനിടെ ഇന്നലെ സന്ധ്യയോടെയാണ് വീട്ടിലേക്ക് അതിക്രമിച്ചു കയറിക്രൂരമായി കൊലചെയ്യുകയായിരുന്നു. സുനിതയുടെ വീട്ടിൽ കയറിയ സാംകുമാർ കതക് അടച്ച ശേഷം സുനിതയെ വെട്ടുകയായിരുന്നെന്നു പറയുന്നു. മദ്യലഹരിയിൽ ആയിരുന്നെന്നു സൂചനയുണ്ട്. ബഹളം കേട്ട് എത്തിയ നാട്ടുകാരാണ് ഇയാളെ കീഴ്പ്പെടുത്തി പൊലീസിൽ ഏൽപ്പിച്ചത്. 

ഭർത്താവ് മക്കളെ നിരന്തരം ഉപദ്രവിക്കുന്നതായി കാട്ടി സുനിത 5 മാസം മുൻപു ചൈൽഡ്‌ലൈനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സാം കുമാറിനെ അറസ്റ്റ് ചെയ്തു ജയിലിൽ അടച്ചിരുന്നു. ഇതെത്തുടർന്ന് സുനിതയും  കുട്ടികളും മാതാപിതാക്കളുടെ സംരക്ഷണയിൽ കഴിയുകയായിരുന്നു.