റോഡിൽ കമിഴ്ന്നു കിടന്നു, ബസ് ശരീരത്തിലൂടെ കയറിയിറങ്ങി; അന്യസംസ്ഥാന തൊഴിലാളിക്ക് ​ഗുരുതര പരുക്ക്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 25th December 2021 06:52 AM  |  

Last Updated: 25th December 2021 07:01 AM  |   A+A-   |  

suicide_attepmt

സിസിടിവി ദൃശ്യം

 

കൊച്ചി; ബസിനു മുന്നിൽ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ച അന്യസംസ്ഥാന തൊഴിലാളിക്ക് ​ഗുരുതര പരുക്ക്. തമിഴ്നാട് അളകപ്പാപുരം വിനയ് നഗർ സ്ട്രീറ്റിൽ പ്രഭാകരൻ സേതു (32) ആണ് ബസിനു മുന്നിൽ  ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു. പരുക്കേറ്റ ഇയാളെ കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. 

മൂവാറ്റുപുഴ മടക്കത്താനം അച്ഛൻകവലയിൽ കഴിഞ്ഞദിവസം വൈകിട്ടാണ് സംഭവമുണ്ടായത്. റോഡരികിൽ കാത്തു നിന്ന സേതു ബസിനു മുന്നിലേക്കു ചാടി റോഡിൽ കമിഴ്ന്നു കിടക്കുകയായിരുന്നു. ബസ് ഇയാളുടെ ദേഹത്തുകൂടെ കയറിയിറങ്ങിപ്പോയി. നാട്ടുകാർ ഉടനെ ഇയാളെ മൂവാറ്റുപുഴയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും പരുക്കുകൾ ഗുരുതരമായതിനാൽ കോട്ടയം മെഡിക്കൽ കോളജിലേക്കു മാറ്റുകയായിരുന്നു. ഇയാളെ ആത്മഹത്യാശ്രമത്തിനു പ്രേരിപ്പിച്ച കാരണം കണ്ടെത്താൻ പൊലീസ് അന്വേഷണം ആരംഭിച്ചു.