മലിന്യ കൂമ്പാരത്തില്‍ മൂന്നര പവന്റെ താലിമാല, തിരഞ്ഞു കണ്ടെത്തി തൊഴിലാളികള്‍

ആദ്യം നടത്തിയ തിരിച്ചിലിൽ മാല ലഭിക്കാത്തതിനാൽ വളരെ സൂക്ഷമമായി തൊഴിലാളികൾ വീണ്ടും തിരയുകയായിരുന്നു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം


പേരമംഗലം: മാലിന്യക്കവറിൽ വീട്ടമ്മയുടെ മൂന്നരപവൻ താലിമാല. പഞ്ചായത്തിന്റെ മാലിന്യ ബിന്നിലേക്ക് കളഞ്ഞ കവറിലാണ് അറിയാതെ താലിമാലയും ഉൾപ്പെട്ടത്.  ശുചീകരണ തൊഴിലാളികൾ മാലിന്യത്തിൽ തിരഞ്ഞ് മാല കണ്ടുപിടിച്ചു കൊടുത്തു.

അടാട്ട് പഞ്ചായത്തിലെ മാലിന്യ പ്ലാൻറിലെ തൊഴിലാളികളാണ് താലിമാല തിരഞ്ഞ് പിടിച്ച് തിരിച്ചുനൽകി മാതൃകയായത്. പുറനാട്ടുകര സ്വദേശി ബിജി  രാജേഷിൻറെ മൂന്നരപവൻ മാലയാണ് തിരികെ കിട്ടിയത്.

 ആദ്യം നടത്തിയ തിരിച്ചിലിൽ മാല ലഭിച്ചില്ല

പുറാനാട്ടുകര 12ാം വാർഡിലെ മാലിന്യ പ്ലാൻറിലെത്തിയ ബിജി തൻറെ മാല മാലിന്യത്തിൽ പെട്ടതായി സംശയം പ്രകടിപ്പിച്ചു. ഇതോടെ കവറുകൾ വേർതിരിച്ച് തൊഴിലാളികൾ മാലയ്ക്കായി തിരഞ്ഞു. കണ്ടെത്തിയ മാല ബിജിക്ക് കൈമാറുകയും ചെയ്തു. 

ആദ്യം നടത്തിയ തിരിച്ചിലിൽ മാല ലഭിക്കാത്തതിനാൽ വളരെ സൂക്ഷമമായി തൊഴിലാളികൾ വീണ്ടും തിരയുകയായിരുന്നു. തുടർന്നാണ് ദിവസങ്ങൾക്ക് ശേഷമാണ് മാല കണ്ടെത്തിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com