തിരുവഞ്ചൂരിന് വധഭീഷണി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 30th June 2021 12:24 PM  |  

Last Updated: 30th June 2021 02:16 PM  |   A+A-   |  

thiruvanchur1_0_0_(1)

തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ /ഫയല്‍ ചിത്രം

 

തിരുവനന്തപുരം : തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എയ്ക്ക് വധഭീഷണി. തിരുവഞ്ചൂരിനെയും കുടുംബത്തെയും വകവരുത്തുമെന്നാണ് ഭീഷണിക്കത്തില്‍ പറയുന്നത്. എംഎല്‍എ ഹോസ്റ്റലിലാണ് കത്ത് ലഭിച്ചത്. 

10 ദിവസത്തിനകം ഇന്ത്യ വിട്ടില്ലെങ്കില്‍ ഭാര്യയെയും മക്കളെയും ഉള്‍പ്പെടെ വകവരുത്തുമെന്നാണ് കത്തില്‍ പറയുന്നത് . ക്രിമിനല്‍ പട്ടികയില്‍പ്പെടുത്തിയതിന്റെ പ്രതികാരമാണെന്നു കത്തില്‍ പറയുന്നു. 

കത്ത് പോസ്റ്റ് ചെയ്തിരിക്കുന്നത് കോഴിക്കോട് നിന്നുമാണ്. കത്ത് ലഭിച്ചതിനെ തുടര്‍ന്ന് അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടുണ്ട്.