ഉമ്മന്‍ചാണ്ടി പുതുപ്പള്ളിയില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു
By സമകാലിക മലയാളം ഡെസ്‌ക് | Published: 16th March 2021 11:57 AM |
Last Updated: 16th March 2021 11:57 AM | A+A A- |
ഉമ്മന്‍ചാണ്ടി നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നു / ഫെയ്‌സ്ബുക്ക് ലൈവ്
കോട്ടയം : മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പുതുപ്പള്ളി നിയോജകമണ്ഡലത്തില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. പാമ്പാടി ബ്ലോക്ക് ഓഫീസിലെത്തിയാണ് പത്രിക നല്‍കിയത്. ഡിസിസി പ്രസിഡന്റ് ജോഷി ഫിലിപ്പ് ഉമ്മന്‍ചാണ്ടിക്ക് ഒപ്പമുണ്ടായിരുന്നു.
മൂന്നു സെറ്റ് പത്രികയാണ് ഉമ്മന്‍ചാണ്ടി നല്‍കിയത്. 12-ാം തവണയാണ് ഉമ്മന്‍ചാണ്ടി പുതുപ്പള്ളിയില്‍ മല്‍സരിക്കുന്നത്. നേമം മണ്ഡലത്തിലേക്ക് ഉമ്മന്‍ചാണ്ടി ഇത്തവണ മാറുമെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന്, പുതുപ്പള്ളിയിലെ ഉമ്മന്‍ചാണ്ടിയുടെ വീടിന് മുന്നില്‍ നാടകീയ സംഭവങ്ങള്‍ അരങ്ങേറിയിരുന്നു.
നിയമസഭയില്‍ അരനൂറ്റാണ്ട് പൂര്‍ത്തിയാക്കിയതിന് ശേഷം നിയമസഭയിലേക്ക് നടക്കുന്ന ഉമ്മന്‍ചാണ്ടിയുടെ തെരഞ്ഞെടുപ്പാണിത്. 1970 ലാണ് ഉമ്മന്‍ചാണ്ടി പുതുപ്പള്ളിയില്‍ ആദ്യമായി മല്‍സരിക്കുന്നത്. അന്ന് സിപിഎമ്മിലെ ഇ എം ജോര്‍ജിനെ 7288 വോട്ടിനാണ് ഉമ്മന്‍ചാണ്ടി പരാജയപ്പെടുത്തിയത്.