'ആവശ്യത്തിന് പബ്ബില്ല'; ഐടി സ്ഥാപനങ്ങളില്‍ വൈന്‍ പാര്‍ലറുകള്‍ ഇല്ലാത്തത് വന്‍ പോരായ്മ: മുഖ്യമന്ത്രി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 03rd November 2021 10:27 AM  |  

Last Updated: 03rd November 2021 10:30 AM  |   A+A-   |  

pinarayi assembly

ഫയല്‍ ചിത്രം


തിരുവനന്തപുരം: ഐടി സ്ഥാപനങ്ങളില്‍ വൈന്‍ പാര്‍ലറുകള്‍ ഇല്ലാത്തത് വന്‍ പോരായ്മയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഐടി സ്ഥാപനങ്ങളുടെ പ്രതിനിധികള്‍ തയ്യാറാക്കുന്ന റിപ്പോര്‍ട്ടില്‍ ഇത് ചൂണ്ടിക്കാട്ടുന്നുണ്ടെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. മറ്റു ഐടി കേന്ദ്രങ്ങളിലുള്ള സൗകര്യങ്ങള്‍ നമ്മുടെ സംസ്ഥാനത്തില്ലെന്നത് ഒരു കുറവായി വരുന്നുണ്ട്. 

ആവശ്യമായ പബ്ബില്ല. ഇത് പരിഹരിക്കാനാണ് സര്‍ക്കാര്‍ ആലോചന നടത്തിയത്. എന്നാല്‍ കോവിഡ് കാരണം മറ്റു കാര്യങ്ങളിലേക്ക് കടക്കാന്‍ സാധിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. കുറുക്കോളി മൊയ്ദീന്‍ എംഎല്‍എ ഉന്നയിച്ച ഉപചോദ്യത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. 

കോവിഡ് കാലത്ത് ഐടി കമ്പനികളില്‍ വൈന്‍ പാര്‍ലറുകള്‍ തുടങ്ങാന്‍ തീരുമാനിച്ചിരുന്നു. ആ പദ്ധതിയുടെ പുരോഗതി എന്താണ് എന്നായിരുന്നു എംഎല്‍എയുടെ ചോദ്യം. 

ഐടി പാര്‍ക്കുകളില്‍ പ്രത്യേകം സിഇഒ

ഓരോ ഐടി പാര്‍ക്കുകള്‍ക്കും പ്രത്യേകം സിഇഒയെ നിയമിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരം ടെക്നോപാര്‍ക്ക്, കൊച്ചി ഇന്‍ഫോ പാര്‍ക്ക്, കോഴിക്കോട് സൈബര്‍ പാര്‍ക്ക് എന്നിവയ്ക്ക് പ്രത്യേകം സിഇഒ മാരെ നിയമിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.