നിയന്ത്രണംവിട്ട കെഎസ്ആര്‍ടിസി ബസ് ഓട്ടോയിലിടിച്ചു; ഓട്ടോഡ്രൈവര്‍ മരിച്ചു

എംസി റോഡില്‍ നീലിംമംഗലം പാലത്തില്‍ ഞായറാഴ്ച പുലര്‍ച്ചെ 5 മണിക്ക് ശേഷമായിരുന്നു അപകടം
അപകട സ്ഥലത്തെ ചിത്രം
അപകട സ്ഥലത്തെ ചിത്രം


ഏറ്റുമാനൂര്‍: നിയന്ത്രണം വിട്ട കെഎസ്ആര്‍ടിസി ബസ് ഓട്ടോറിക്ഷയുമായി കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവര്‍ മരിച്ചു. കുറുപ്പന്തറ ഇലവത്തില്‍ രഞ്ജിത്ത് (29) ആണ് മരിച്ചത്.

എംസി റോഡില്‍ നീലിംമംഗലം പാലത്തില്‍ ഞായറാഴ്ച പുലര്‍ച്ചെ 5 മണിക്ക് ശേഷമായിരുന്നു അപകടം. കുറുപ്പന്തറയില്‍ നിന്നും കോട്ടയത്തേക്ക് പോകുകയായിരുന്ന ബസ് എതിര്‍ദിശയില്‍ നിന്നെത്തിയ ഓട്ടോയില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഓട്ടോ പൂര്‍ണമായും തകര്‍ന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com