വഴിതടഞ്ഞ് ഷൂട്ടിങ്; 'കടുവയുടെ' സെറ്റിലേക്ക് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച്; സ്വന്തം പ്രവര്‍ത്തകര്‍ തന്നെ തടഞ്ഞു,നാടകീയ രംഗങ്ങള്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 07th November 2021 05:04 PM  |  

Last Updated: 07th November 2021 05:04 PM  |   A+A-   |  

kaduva-youth_congress

യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച് ടെലിവിഷന്‍ സ്‌ക്രീന്‍ഷോട്ട്,കടുവ പോസ്റ്റര്‍


കാഞ്ഞിരപ്പള്ളി: സിനിമാ ചിത്രീകരണ സ്ഥലത്തേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ച് സ്വന്തം പ്രവര്‍ത്തകര്‍ തന്നെ തഞ്ഞു. കാഞ്ഞിരപ്പള്ളിയില്‍ ഷാജി കൈലാസ്-പൃഥ്വിരാജ് ചിത്രം കടുവയുടെ സെറ്റിലേക്കാണ് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച് നടത്തിയത്. നടന്‍ ജോജു ജോര്‍ജിന് എതിരായ മുദ്രാവാക്യങ്ങളുമായി പൊന്‍കുന്നത്തൈ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് മാര്‍ച്ച് നടത്തിയത്്. വഴിതടഞ്ഞ് ഷൂട്ടിങ് നടത്തുന്നു എന്നാരോപിച്ചായിരുന്നു പ്രതിഷേധം.

എന്നാല്‍ മാര്‍ച്ചിനെ കാഞ്ഞിരപ്പള്ളിയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടയുകയായിരുന്നു. ഇതോടെ ഇരുവിഭാഗവും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. തുടര്‍ന്ന് പൊലീസ് ഇടപെട്ട് സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കി. 

വഴിതടഞ്ഞുള്ള ചിത്രീകരണം ഇനി മേലില്‍ ഉണ്ടാവില്ലെന്ന് സിനിമാ പ്രവര്‍ത്തകരില്‍ നിന്ന് ഉറപ്പുലഭിച്ചതിനാല്‍ സമരം അവസാനിപ്പിക്കുന്നു എന്നാണ് മാര്‍ച്ച് നടത്തിയവര്‍ പറയുന്നത്.

ഉന്നത നേതാക്കളുടെ വിലക്ക് ലംഘിച്ചാണ് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തിയതെന്നാണ് റിപ്പോര്‍ട്ട്. മാര്‍ച്ച് നടത്തരുതെന്ന് നേതാക്കള്‍ പലവട്ടം പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടിരുന്നു എന്നും റിപ്പോര്‍ട്ടുണ്ട്.