ബസ് യാത്രക്കിടെ പോക്കറ്റിലുണ്ടായിരുന്ന മൊബൈൽ പൊട്ടിത്തെറിച്ചു; മെഡിക്കൽ വിദ്യാർത്ഥിക്ക് പൊള്ളലേറ്റു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 09th November 2021 08:16 AM  |  

Last Updated: 09th November 2021 08:16 AM  |   A+A-   |  

mobile

പ്രതീകാത്മക ചിത്രം

 

കണ്ണൂർ: പോക്കറ്റിലുണ്ടായിരുന്ന മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് ബസിൽ യാത്ര ചെയ്യുകയായിരുന്ന മെഡിക്കൽ വിദ്യാർഥിക്കു പരിക്കേറ്റു. പരിയാരം ഗവ. മെഡിക്കൽ കോളജ് രണ്ടാം വർഷ എംബിബിഎസ് വിദ്യാർഥി വടകര സ്വദേശി റോഷി (21)യെയാണു പരിക്കുകളോടെ തളിപ്പറമ്പ് ലൂർദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 

ഇന്നലെ രാത്രി ബസിൽ പരിയാരത്തേക്കു പോകുമ്പോൾ ബസ് കേടായി നിർത്തിയിരിക്കുകയായിരുന്നു. അതിനിടയിലാണു റോഷിയുടെ പോക്കറ്റിൽ ഉണ്ടായിരുന്ന മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചത്. 

കാലുകൾക്ക് സാരമായി പൊള്ളലേറ്റ റോഷിയെ ഉടൻ തന്നെ ലൂർദ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തുടർന്ന് പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.